ന്യൂഡല്‍ഹി: ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ഹൈദരാബാദിലെ അവസാന നൈസാം മീര്‍ ഉസ്മാന്‍ അലി ഖാന്‍ പണിത ആഡംബര വസതി. ഇന്ന് ഇന്ത്യയുടെ നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ‘ഡിപ്ലോമാറ്റിക് ബംഗ്ലാവ്’ ആണ് ആ രമ്യഹര്‍മം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന് വിരുന്നൊരുക്കുന്ന ‘ഹൈദരാബാദ് ഹൗസ്’ എന്ന ചരിത്രമുറങ്ങുന്ന കൊട്ടാരത്തെ കുറിച്ചാണു പറഞ്ഞുവരുന്നത്. നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളെ ഉള്‍പ്പെടുത്തിയ ‘ചേംബര്‍ ഓഫ് പ്രിന്‍സസ്’ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ ഒരു സ്ഥിരതാമസം വേണ്ടിയിരുന്നു [&Read More