മുംബൈ: സൗത്ത് മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റ് ഏരിയയിലെ സിന്ധ്യ ഹൗസിലുള്ള ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിങ്ങിൽ സേവനമനുഷ്ഠിക്കുന്ന ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ സുഭാഷ് യാദവിനെ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വകുപ്പിലെ ബിനാമി നിരോധന യൂണിറ്റിന്റെ പരിഗണനയിലുള്ള ബിനാമി സ്വത്തുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചു നൽകാമെന്ന് ഉറപ്പുനൽകിയാണ് യാദവ് പണം ആവശ്യപ്പെട്ടത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പണവും [&Read More