Tags :India US Trade Deal
ന്യൂഡൽഹി: യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ സന്ദർശനത്തിനിടെ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവെക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ “നല്ല സുഹൃത്ത്” ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് എക്സിലൂടെ പ്രതികരിച്ചു. യുഎസ് സുപ്രീം കോടതി വിധിയെ തുടർന്ന് അമേരിക്കയുമായുള്ള വ്യാപാര കരാർ നിരസിച്ച മലേഷ്യയിൽ നിന്ന് മോദി സർക്കാർ പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 6Read More
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപമായി. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും. കൂടാതെ, ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ യുഎസ് പിൻവലിക്കാനും തീരുമാനിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. തീരുവയിലെ കുറവ്: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ ഒഴിവാക്കി. [&Read More
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഇന്ത്യയുടെ സുസ്ഥിരമായ ക്ഷമയുടെയും നയതന്ത്ര വിജയത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരിഫ് നിരക്കുകളെച്ചൊല്ലി മുൻപ് ഉയർന്ന വിമർശനങ്ങൾ ഇപ്പോൾ രാജ്യത്തിന് ഗുണകരമായ ഫലങ്ങളിലേക്ക് വഴിമാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ തീരുമാനമായിരുന്നു. ഇത് ഇന്ത്യൻ കയറ്റുമതി [&Read More
വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രസ്താവനകൾക്ക് കാത്തുനിൽക്കാതെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് നേരിട്ട് വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കരാറിലെ പ്രധാന മാറ്റങ്ങൾ ഇറക്കുമതി [&Read More