04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Influencers

India

എഥനോള്‍ വിവാദത്തില്‍ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി; നാലു ഇൻഫ്ലുവൻസർമാർക്കെതിരെ കേസ്

ന്യൂഡൽഹി: ഇ20 എഥനോൾ ഇന്ധന നയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നാല് പ്രമുഖ ഇൻഫ്ലുവൻസർമാർക്കെതിരെ പോലീസ് കേസെടുത്തു. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെയുള്ളവർക്കെതിരെ മഹാരാഷ്ട്രയിലെ നാഗ്‌പൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഹാറിൽനിന്നുള്ള പ്രമുഖ യുട്യൂബറായ മനീഷ് കശ്യപിനെ കൂടാതെ ദേശി ബോയ്‌സ് എൻ.സി.ആർ, ഹർഷിത് രതി, അങ്കലേഷ് ഇൻവതെ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള [&Read More

Gulf

യുഎഇയിൽ ക്യാമറയും തൂക്കിനടക്കുന്നവർ സൂക്ഷിക്കുക: കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്‌ലുവൻസർമാർക്കും പെർമിറ്റ് നിർബന്ധം; പിഴ

ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും കർശന നിയന്ത്രണങ്ങളുമായി പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. ഡിജിറ്റൽ, പ്രിന്റ്, ബ്രോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. 2023ലെ ഫെഡറൽ മീഡിയ നിയമം നമ്പർ 55 പ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വെബ്‌സൈറ്റുകൾ, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും ഇത് ബാധകമാണ്. ഇൻഫ്‌ലുവൻസർമാർക്കും [&Read More