ബെയ്ജിങ്: ലോകത്തിന്റെ പൊലീസോ ജഡ്ജിയോ ആകാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ രൂക്ഷവിമർശനം. വെനസ്വേലയുടെ പരമാധികാരവും ദേശീയ അന്തസ്സും സംരക്ഷിക്കാൻ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി മൂന്നിന് വെനസ്വേലയിൽ യുഎസ് നടത്തിയ വലിയ തോതിലുള്ള വ്യോമാക്രമണത്തെയും സൈനിക ഇടപെടലിനെയും ‘ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഗുണ്ടായിസം’ [&Read More
Tags :International News
‘വിരട്ടാന്‍ നോക്കേണ്ട; മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ആയുധമെടുക്കും’- ട്രംപിന് മുന്നറിയിപ്പുമായി ഗുസ്താവോ പെട്രോ
ബൊഗോട്ട: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് ഡെല്‍റ്റ ഫോഴ്‌സ് പിടികൂടിയതിന് പിന്നാലെ ലാറ്റിനമേരിക്കയില്‍ യുദ്ധഭീതി പടരുന്നു. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാക്‌പോര് കടുക്കുകയാണ്. അമേരിക്കന്‍ ഭീഷണികള്‍ക്കെതിരെ ആവശ്യമെങ്കില്‍ താന്‍ വീണ്ടും ആയുധമെടുക്കുമെന്നും, ധൈര്യമുണ്ടെങ്കില്‍ തന്നെ വന്ന് പിടിക്കാമെന്നും പെട്രോ ട്രംപിനെ വെല്ലുവിളിച്ചു. ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ താന്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ പെട്രോ, ‘ധൈര്യമുണ്ടെങ്കില്‍ വന്ന് എന്നെ പിടിക്കൂ’ എന്ന് പരസ്യമായി വെല്ലുവിളിച്ചു. ‘എന്നെ ഭീഷണിപ്പെടുത്തേണ്ട, ഞാന്‍ ഇവിടെത്തന്നെയുണ്ട്. നിങ്ങള്‍ക്ക് [&Read More
അബുദാബി: യമനില്‍ അവശേഷിക്കുന്ന തങ്ങളുടെ സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎഇ. ഇന്നു വൈകീട്ടാണ് യുഎഇ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും യമന്‍ തുറമുഖത്ത് സൗദി അറേബ്യ നടത്തിയ ആക്രമണത്തിനും പിന്നാലെയാണു നടപടി. നേരത്തെ, സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ യുഎഇ കടുത്ത ഖേദം രേഖപ്പെടുത്തിയിരുന്നു. സൗദി തങ്ങളുടെ സഹോദര രാജ്യമാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യമനിലെ സംഭവങ്ങളില്‍ യുഎഇയുടെ പങ്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പിശകുകളുണ്ടെന്നും യുഎഇ ചൂണ്ടിക്കാട്ടി. യമനിലെ കക്ഷികള്‍ക്കിടയിലുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ [&Read More