കോഴിക്കോട്: സിനിമയും അതിലെ കഥാപാത്രങ്ങൾക്കുമപ്പുറം സൗമ്യമായ പെരുമാറ്റവും നിലപാടുകളും കൊണ്ടും ശ്രദ്ധേയനാണ് നടൻ ആസിഫ് അലി. ഇപ്പോഴിതാ, ഒരു പൊതുപരിപാടിക്കിടെ യുവാവിന്റെ ആത്മാഭിമാനത്തെ ചേർത്തുപിടിച്ച ആസിഫ് അലിയുടെ പക്വമായ ഇടപെടലാണ് പ്രേക്ഷകരുടെ കയ്യടി നേടുന്നത്. കോഴിക്കോട് മൈജി ഡിജിറ്റൽ ഷോറൂമിൽ നടന്ന പുതിയ ഐഫോൺ ലോഞ്ച് ചടങ്ങിലാണ് സംഭവം. പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയിക്ക് ഫോൺ സമ്മാനമായി നൽകാൻ ആസിഫ് അലിയെയാണ് വേദിയിലേക്ക് ക്ഷണിച്ചത്. തുടർന്ന് ആസിഫ് വിജയിയെ പ്രഖ്യാപിക്കുകയും സമ്മാനം ഏറ്റുവാങ്ങാനായി നിഹാൽ എന്നൊരു [&Read More