04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Conflict

Kerala

കടലിൽ കുടുങ്ങിയത് 40 ദിവസം; ഇറാനിലെ ചരക്കുകപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി നാട്ടിൽ

ആലപ്പുഴ: ഇറാനിലെ ചരക്കുകപ്പലിൽ യുദ്ധസാഹചര്യത്തിൽ കുടുങ്ങിപ്പോയ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് ഒടുവിൽ സുരക്ഷിതമായി വീടണഞ്ഞു. ആകാശത്ത് മിസൈലുകൾ പറക്കുന്ന ഭീതിദമായ സാഹചര്യത്തിൽ 40 ദിവസത്തോളം ഒരുനേരം മാത്രം ആഹാരം കഴിച്ച് മരണത്തെ മുഖാമുഖം കണ്ട നാളുകൾക്കൊടുവിലാണ് ജെറിൻ പള്ളിപ്പാട് പറയങ്കേരി കണ്ടത്തിൽ പുത്തൻ വീട്ടിലെത്തിയത്. ഇറാനിയൻ കപ്പലിലെ എൻജിൻ ടെക്നീഷ്യനായിരുന്ന ജെറിൻ, ദുബൈ തുറമുഖത്ത് എത്തിയപ്പോഴാണ് യുദ്ധം ആരംഭിക്കുന്നത്. ഇറാൻ്റെ ഡ്രോൺ ആക്രമണം ശക്തമായതോടെ ചരക്കിറക്കാൻ കഴിയാതെ കപ്പൽ തിരികെ ഇറാനിലേക്ക് പോകുകയായിരുന്നു. ഇന്റർനെറ്റ് അടക്കമുള്ള [&Read More

Business

ഇറാൻ യുദ്ധകാലത്ത് കുതിച്ചുയർന്നത് സ്വർണമല്ല, ഡോളറുമല്ല; നിക്ഷേപകർ ഒഴുകുന്നത് ഇതിലേക്ക്

ന്യൂഡൽഹി: ആഗോള വിപണികൾ യുദ്ധഭീതിയിൽ പ്രക്ഷുബ്ധമായിരിക്കുമ്പോഴും നിക്ഷേപകർക്കിടയിൽ അപ്രതീക്ഷിത കുതിപ്പുമായി ബിറ്റ്‌കോയിൻ. ഇറാൻ സംഘർഷത്തെത്തുടർന്ന് എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഓഹരി വിപണിയിലെ തകർച്ചയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. എന്നാൽ പതിവ് രീതികളിൽ നിന്ന് വിഭിന്നമായി സ്വർണത്തേക്കാളും യുഎസ് ഡോളറിനേക്കാളും ഇത്തവണ നേട്ടമുണ്ടാക്കിയത് ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനാണ്. ഫെബ്രുവരി 28Read More

Main story

ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം; അമേരിക്കയെ പിന്തിരിപ്പിക്കാൻ ‘സാമ്പത്തിക യുദ്ധ’ തന്ത്രവുമായി

തെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ, ഗൾഫ് മേഖലയെയാകെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഇറാന്റെ പ്രത്യാക്രമണം. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പതോളം ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നിർണ്ണായക സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽRead More

World

‘യുദ്ധം, തുടങ്ങിയത് ഞങ്ങളല്ല; ഇറാൻ ഭരണകൂടത്തെ തകർക്കാനുള്ള സൈനിക നടപടിയല്ല ഇത്’- വിചിത്ര

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാന് നേരെയുള്ള സൈനിക നീക്കങ്ങളെ ന്യായീകരിച്ച് വിചിത്രമായ വാദങ്ങളുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രംഗത്ത്. ഞങ്ങളല്ല ഈ യുദ്ധം തുടങ്ങിയത്, എന്നാൽ പ്രസിഡന്റ് ട്രംപിന് കീഴിൽ ഞങ്ങൾ ഇത് അവസാനിപ്പിക്കാൻ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തെ ഇറാനിലെ നിലവിലെ ഭരണകൂടത്തെ തകർക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്ന് പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. പെൻ്റഗൺ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തിലാണ് പ്രതിരോധ സെക്രട്ടറിയുടെ വിചിത്ര വാദങ്ങൾ. അതേസമയം, ഇറാന്റെ ആക്രമണ [&Read More

World

‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല; മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’: നിലപാട് വ്യക്തമാക്കി കിയ

ലണ്ടൻ: ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പ്രതിരോധ നീക്കങ്ങൾക്കായി അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. ഇറാന്റെ മിസൈൽ ശേഖരണ കേന്ദ്രങ്ങൾക്കും ലോഞ്ചറുകൾക്കും എതിരായ പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടിഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥന രാജ്യം അംഗീകരിച്ചതായി പ്രധാനമന്ത്രി കിയ സ്റ്റാമർ അറിയിച്ചു. എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിസൈലുകൾ [&Read More