തെൽ അവീവ്: ഇറാനുമായുള്ള യുദ്ധം 11Read More
Tags :Iran Israel tensions
വാഷിങ്ടൺ/തെഹ്‌റാൻ: മധ്യപൂർവേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. യുദ്ധം ‘വളരെ വേഗം’ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോൾ, തങ്ങൾക്കെതിരായ ആക്രമണം തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ‘ഒരു ലിറ്റർ എണ്ണ’ പോലും പുറത്തുപോകാൻ അനുവദിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (Read More
‘വെടിയുണ്ട പിന്നിലൂടെ തുളച്ചുകയറികരളും വയറും പിളർന്ന് പുറത്തേക്ക്’; ഇസ്രയേൽ മന്ത്രി സ്‌മോട്രിച്ചിന്റെ മകന്
തെല്‍ അവീവ്: ഇറാനുമായുള്ള പോരാട്ടം കടുക്കുന്നതിനിടെ ഇസ്രയേലിനു തിരിച്ചടിയാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രയേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെസലേസ് സ്‌മോട്രിച്ചിന്റെ മകന് അതിർത്തിയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായാണു പുതിയ വിവരം. ലബനാൻ അതിർത്തിയിലുണ്ടായ മോർട്ടാർ ആക്രമണത്തിലാണ് സ്മോട്രിച്ചിന്റെ മകൻ ബെന്യ ഹെബ്രോൺ ഉൾപ്പെടെയുള്ള എട്ട് സൈനികർക്ക് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഹിസ്ബുല്ല ആക്രമണത്തിലാണു സംഭവം. വിവരം മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബെന്യ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ലബനാൻ [&Read More
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ മിസൈൽ വർഷം. ഇസ്രയേൽ ഭരണനേതൃത്വം യുദ്ധകാലത്ത് അഭയം പ്രാപിക്കുന്ന തെൽ അവീവിലെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ ബങ്കറിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാു പുതിയ റിപ്പോർട്ട്. റഷ്യൻ മാധ്യമമായ ആർ.ടിയാണ് പ്രാദേശിക മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹു കഴിയാറുള്ള ബങ്കറും തകർന്നതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹം ശക്തമാകുന്നുണ്ട്. തെൽ അവീവിലെ അതീവ സുരക്ഷയുള്ള ഭൂഗർഭ ഷെൽറ്ററിൽ [&Read More
തെഹ്റാന്‍: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിർത്തൽ ആഹ്വാനങ്ങൾ പൂർണമായും തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. “ഞങ്ങൾ വെടിനിർത്തലിന് അപേക്ഷിച്ചിട്ടില്ല. ചർച്ചകൾക്ക് താല്പര്യവുമില്ല. യുദ്ധം നിർത്താൻ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്”, അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും ചേർന്ന് [&Read More
റിയാദ്: മേഖലയിൽ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി അറേബ്യ, ജിസിസി രാജ്യങ്ങൾ, മറ്റ് അയൽരാജ്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രകോപനങ്ങൾ ഒടുവിൽ ഇറാനെത്തന്നെ തകർക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഘർഷം രൂക്ഷമാകുന്നതിലൂടെ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും രാജ്യം മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണങ്ങളുമായി മുന്നോട്ട് പോയാൽ കനത്ത നയതന്ത്ര, സാമ്പത്തിക, തന്ത്രപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിവിലിയൻ വിമാനത്താവളങ്ങൾക്കും എണ്ണ [&Read More
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴാമത്തെ അമേരിക്കൻ സൈനികനും മരിച്ചു. ഈ മാസം ഒന്നിന് സൗദി അറേബ്യയിൽ യുഎസ് സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനാണ് ശനിയാഴ്ച രാത്രി മരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. ‘ഓപറേഷൻ എപ്പിക് ഫ്യൂറി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സൈനിക നീക്കത്തിനിടെ കൊല്ലപ്പെടുന്ന ഏഴാമത്തെ യുഎസ് സൈനികനാണിത്. മരിച്ച സൈനികന്റെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അടുത്ത ബന്ധുക്കളെ വിവരമറിയിച്ച് 24 മണിക്കൂറിനുശേഷം മാത്രമേ ഐഡന്റിറ്റി വെളിപ്പെടുത്തുകയുള്ളൂവെന്ന് [&Read More
വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടക്കവേ, ഇറാന്റെ ആണവശേഖരം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതിയുമായി അമേരിക്കയും ഇസ്രയേലും. ഇരുസൈന്യവും സംയുക്തമായി കരസേനാ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കാൻ പ്രത്യേക സേനയെ നിയോഗിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പക്കലുള്ള 450 കിലോയോളം വരുന്ന അതിമാരകമായ യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇത് ചുരുങ്ങിയ കാലയളവിനുള്ളിൽ ആണവായുധ [&Read More
വാഷിങ്ടൺ/ബെയ്ജിങ്: പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നതിനിടെ ചൈനയിൽനിന്ന് രണ്ട് കപ്പലുകൾ ഇറാനിലേക്കു തിരിച്ചതായി റിപ്പോർട്ട്. മിസൈൽ നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ നിറച്ച കപ്പലുകളാണ് ഇറാൻ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നതെന്നാണ് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ മിസൈൽ സംഭരണശാലകൾക്കും ഇന്ധന നിർമാണ കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചതിന് പിന്നാലെയാണു പുതിയ വാർത്ത വരുന്നത്. ‘ശബ്ദിസ്’, ‘ബർസിൻ’ എന്നിങ്ങനെ രണ്ട് ചരക്ക് കപ്പലുകളാണ് ചൈനയുടെ തെക്കുകിഴക്കൻ തീരത്തുള്ള ഗാവോലൻ കെമിക്കൽ സ്റ്റോറേജ് തുറമുഖത്തുനിന്ന് [&Read More