Tags :Iran Israel tensions
തെഹ്റാൻ/തെൽ അവീവ്: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായിരിക്കെ, രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനുമുള്ള ഇസ്രയേലിന്റെ ഗൂഢനീക്കങ്ങൾ പരസ്യമായി വെളിപ്പെടുത്തി ഇസ്രയേലി മാധ്യമപ്രവർത്തക. ആക്ടിവിസ്റ്റ് കൂടിയായ എമിലി ഷ്റാഡർ ആണ് ഇറാനിലെ കലാപങ്ങൾക്കു പിന്നിലെ ഇസ്രയേൽ കരങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ ‘അണ്ടർഗ്രൗണ്ട്’ സംഘങ്ങളും ഇസ്രയേൽ സൈന്യത്തിലെ എലൈറ്റ് രഹസ്യാന്വേഷണ വിഭാഗമായ ‘യൂനിറ്റ് 8200’Read More
തെഹ്റാന്‍: മേഖലയില്‍ യുദ്ധഭീതിയും സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉന്നതതല യോഗം വിളിച്ച് ഇറാന്‍. ‘നാഷണല്‍ ഗാര്‍ഡ്സ് ഡേ’യോട് അനുബന്ധിച്ച് നടന്ന ഈ ഒത്തുചേരലില്‍ വിപ്ലവ ഗാര്‍ഡിന്റെ നിലവിലെ കമാന്‍ഡര്‍മാരും മുന്‍ മേധാവിമാരും പങ്കെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. മുന്‍ കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മൊഹ്സെന്‍ റെസായി, മേജര്‍ ജനറല്‍ യഹ്യ റഹീം സഫവി, മേജര്‍ ജനറല്‍ [&Read More
തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More
വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ [&Read More
തെഹ്റാൻ: അമേരിക്കയുമായി സമ്പൂർണ യുദ്ധമുണ്ടായാൽ അത് ഇസ്രയേൽ കണക്കുകൂട്ടുന്നതിലും ഭീകരമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യൻ മേഖലയെ ഒന്നാകെ അത് വിഴുങ്ങുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം യുഎസിനും ഇസ്രയേലിനും ഒരുപോലെ അന്ത്യശാസനം നൽകിയത്. ഇസ്രയേൽ അമേരിക്കൻ ഭരണകൂടത്തിന് നൽകുന്ന ഉറപ്പുകൾ വെറും ‘ഫാന്റസി’ മാത്രമാണെന്നും ഇറാൻ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. ‘പൂർണമായൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ അത് അതിരൂക്ഷമായിരിക്കും. ഇസ്രയേലും അവരുടെ സഖ്യകക്ഷികളും വൈറ്റ് ഹൗസിനെ [&Read More
തെല്‍ അവീവ്: ഇസ്രയേലിനെതിരെ ആക്രമണത്തിന് മുതിർന്നാൽ ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ പ്രഹരശേഷിയുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ജനുവരി 19Read More
തെല്‍ അവീവ്/വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കയുടെ സൈനിക ആക്രമണം അവസാന നിമിഷം മാറ്റിവെക്കപ്പെട്ടതിന് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടിയന്തര ഇടപെടല്‍. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക കാണിച്ച അപ്രതീക്ഷിത തിടുക്കം ഇസ്രയേലിനെ ഞെട്ടിച്ചെന്നും, തിരിച്ചടി നേരിടാന്‍ രാജ്യം സജ്ജമല്ലെന്ന് നെതന്യാഹു ട്രംപിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ആക്രമണം നടത്താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍, ഇസ്രയേല്‍ സൈനിക ആസ്ഥാനമായ ‘കിര്‍യ’യില്‍ രാത്രി വൈകി നടന്ന ഉന്നതതല യോഗത്തില്‍, [&Read More
റിയാദ്/തെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് [&Read More
തെല്‍ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോൺ’ (Read More
തെഹ്റാന്‍: ഇറാനില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഇസ്രയേല്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും, അമേരിക്കയെ ഇറാനെതിരെ തിരിക്കാനുള്ള കെണിയായിരുന്നു ഇതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തി സ്ഥിതിഗതികള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇസ്രയേല്‍ തന്ത്രത്തില്‍ വീണ് കഴിഞ്ഞ ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുതെന്നും അരാഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രയേലിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് ആരോപണമുയര്‍ത്തിയത്. ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളിലേക്ക് നുഴഞ്ഞുകയറി അക്രമം [&Read More