09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Israel tensions

Iran

’ഇസ്രയേൽ ഒരു വികാരവിക്ഷോഭത്തിൽ ചെയ്തു പോയതാണ്; ഇനി ആക്രമിക്കില്ല’-ഇറാനോട് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അമേരിക്കയ്ക്കോ ഖത്തറിനോ പങ്കില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ വൈകാരികമായുണ്ടായ രോഷത്തിന്റെ പുറത്ത് ചെയ്തതാണ് ആക്രമണമെന്നും ഇനി അത്തരം നീക്കങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിന്റെ പേരിൽ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങൾക്കെതിരെ ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ഖത്തറിലെ റാസ് ലഫാൻ എൽ.എൻ.ജി പ്ലാന്റിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം അന്യായമാണെന്ന് ട്രംപ് [&Read More

Gulf

യുദ്ധം കടുക്കുന്നു: ഖത്തർ ഗ്യാസ് ഹബ്ബിന് നേരെ മിസൈലാക്രമണം; വിമാന സർവീസുകൾ റദ്ദാക്കി

ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഖത്തറിന്റെ വടക്കൻ തീരത്തുള്ള പ്രധാന ഊർജ്ജ കേന്ദ്രമായ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ആക്രമണത്തിൽ ഗ്യാസ് പ്ലാന്റിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും തീപിടുത്തമുണ്ടായതായും ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേൽ തങ്ങളുടെ ഇന്റലിജൻസ് മേധാവി എസ്മായിൽ ഖത്തീബിനെ വധിച്ചതിന് പകരമായാണ് ഇറാൻ ഈ നീക്കം നടത്തിയത്. ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിട്ടു. [&Read More

Main story

ഇറാന്റെ മിസൈൽ പ്രഹരം; തെൽ അവീവിലെ ബെൻ ഗുരിയൻ എയർപോർട്ടിൽ മൂന്ന് വിമാനങ്ങൾക്ക്

തെൽ അവീവ്: ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ബെൻ ഗുരിയൻ അന്താരാഷ്ട്ര എയർപോർട്ടിനു നേരെ ഇറാന്റെ വമ്പൻ മിസൈൽ ആക്രമണം. സംഭവത്തിൽ മൂന്ന് സ്വകാര്യ വിമാനങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രതിരോധ സംവിധാനം തകർത്ത ഇറാൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ വിമാനങ്ങൾക്ക് മുകളിൽ പതിച്ചാണ് ഇത്രയും വലിയ അപകടമുണ്ടായതെന്നാണ് ഇസ്രയേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചത്. വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ആഡംബര സ്വകാര്യ വിമാനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മിസൈൽ ചില്ലുകൾ [&Read More

World

ഇറാനിൽ മൊസാദ് ഏജന്റിനെ തൂക്കിലേറ്റി; ഇസ്രയേൽ ചാരശൃംഖലകൾ ലക്ഷ്യമിട്ട് രാജ്യവ്യാപക റെയ്ഡ്

തെഹ്റാൻ: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട ഇറാൻ യുവാവിനെ തൂക്കിലേറ്റി. പ്രാദേശിക സമയം ഇന്നു പുലർച്ചെയാണു വധശിക്ഷ നടപ്പാക്കിയത്. ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘മിസാൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലും അമേരിക്കയും ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇത്തരമൊരു വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യമായാണ്. കൗറോഷ് കയ്വാനി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാൾ മൊസാദ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഇറാനിലെ തന്ത്രപ്രധാനമായ സൈനികRead More

Main story

വീണ്ടും പണിമുടക്കി ടോയ്‌ലെറ്റുകൾ, 30 മണിക്കൂർ നീണ്ട തീപ്പിടിത്തം; യുഎസ്എസ് ഫോർഡിൽ വൻ

വാഷിങ്ടൺ/ദുബൈ: ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ കുന്തമുനയായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനി കപ്പൽ കടുത്ത പ്രതിസന്ധിയിൽ. കപ്പലിലെ ലോൺട്രി വിഭാഗത്തിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ വർഷങ്ങളായി തുടരുന്ന ടോയ്ലെറ്റ് പ്ലംബിങ് പ്രശ്‌നങ്ങളും രൂക്ഷമായതോടെ കപ്പലിനെ യുദ്ധമുഖത്തുനിന്ന് താൽക്കാലികമായി പിൻവലിക്കാൻ പെന്റഗൺ തീരുമാനിച്ചതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ് ആണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. 30 മണിക്കൂർ നീണ്ടുനിന്ന തീപിടിത്തത്തിൽ കപ്പലിലെ താമസസൗകര്യങ്ങൾ നശിച്ചതിനെത്തുടർന്ന് 600Read More

Main story

ഹോർമുസിൽ യുഎസ് കടന്നാക്രമണം; ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ 2,200 കിലോഗ്രാം ‘ബങ്കർ ബസ്റ്റർ’

തെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇറാന്റെ തീരപ്രദേശത്ത് ആഴത്തിൽ സ്ഥാപിച്ചിട്ടുള്ള മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ 5,000 പൗണ്ട് (ഏകദേശം 2,268 കിലോഗ്രാം) ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് പ്രയോഗിച്ചത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാനിയൻ കപ്പൽവേധ ക്രൂയിസ് മിസൈലുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് [&Read More

Iran

ലാരിജാനിയും സുലൈമാനിയും കൊല്ലപ്പെട്ടു; ഉന്നത നേതാക്കളുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

തെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനിയും ബാസിജ് മിലിഷ്യ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ സൈന്യം ഇവരെ വധിച്ചതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ സെമിRead More

Iran

ഇറാൻ യുദ്ധത്തിൽ വൈറ്റ് ഹൗസിൽ പൊട്ടിത്തെറി; യുഎസ് ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിൽ പൊട്ടിത്തെറി. യുഎസ് ദേശീയ ഭീകരവിരുദ്ധൃ സെന്റർ(എൻസിടിസി) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാൻ യുദ്ധം അമേരിക്കയുടെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുമെന്നും രാജ്യം വലിയൊരു ഭീകരാക്രമണ ഭീഷണി നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്രതീക്ഷിത രാജി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന കെന്റിന്റെ നീക്കം വൈറ്റ് ഹൗസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും ഇസ്രയേലിന്റെ സമ്മർദത്തിനു വഴങ്ങിയാണ് അമേരിക്ക യുദ്ധത്തിനിറങ്ങിയതെന്നും വിമർശിച്ചുകൊണ്ടാണു രാജി. പശ്ചിമേഷ്യൻ യുദ്ധം മൂന്നാം [&Read More

Iran

ഗൾഫ് പ്രതിസന്ധി മുറുകുന്നു; ടാങ്കറുകൾ വിട്ടുനൽകാൻ ഇന്ത്യയോട് ഇറാൻ; പകരം ഹോർമുസിൽ സുരക്ഷിത

ന്യൂഡൽഹി: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യ പിടിച്ചെടുത്ത മൂന്ന് എണ്ണ ടാങ്കറുകൾ തിരികെ നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിന് പകരമായാണ് ഇറാൻ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇറാൻ അംബാസഡർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അനധികൃത എണ്ണ വ്യാപാരം സംശയിച്ച് മുംബൈ തീരത്തുനിന്നാണ് ‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ [&Read More