04/06/2026
[fontresizer_tawhidurrahmandear_widget]

റൂബിയോയും ഹെഗ്‌സെത്തും താമസിക്കുന്ന യുഎസ് ബേസിന് മുകളിൽ നിഗൂഢ ഡ്രോണുകൾ; വൈറ്റ് ഹൗസിൽ അടിയന്തര യോഗം

 റൂബിയോയും ഹെഗ്‌സെത്തും താമസിക്കുന്ന യുഎസ് ബേസിന് മുകളിൽ നിഗൂഢ ഡ്രോണുകൾ; വൈറ്റ് ഹൗസിൽ അടിയന്തര യോഗം

വാഷിങ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവർ താമസിക്കുന്ന വാഷിങ്ടണിലെ ഫോർട്ട് മക്നായർ സൈനിക താവളത്തിന് മുകളിൽ ദുരൂഹ സാഹചര്യത്തിൽ ഡ്രോണുകൾ കണ്ടെത്തിയതായി വാഷിംഗ്ടൺ പോസ്റ്റ്. മിഡിൽ ഈസ്റ്റിലെ സംഘർഷം പുകയുന്നതിനിടെയുണ്ടായ സുരക്ഷാ ലംഘനം യുഎസ് ഭരണകൂടത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഡ്രോണുകളുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.

സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. റൂബിയോയെയും ഹെഗ്‌സെത്തിനെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ടെങ്കിലും പെന്റഗൺ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ വ്യക്തമാക്കി.

ഇറാനിയൻ ഇന്റലിജൻസ് മേധാവി എസ്മയിൽ ഖത്തീബ് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ പ്രതികാരത്തിന് മുതിരുമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കൻ സൈനിക താവളങ്ങളുടെ സുരക്ഷാ നിലവാരം ‘FPCON ചാർലി’ (FPCON Charlie) എന്ന അതീവ ജാഗ്രതാ തലത്തിലേക്ക് ഉയർത്തി. ആഗോളതലത്തിലുള്ള യുഎസ് നയതന്ത്ര കേന്ദ്രങ്ങൾക്കും കർശന സുരക്ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ അമേരിക്കൻ മണ്ണിലുണ്ടായ ഡ്രോൺ സാന്നിധ്യം അതീവ ഗൗരവത്തോടെയാണ് രാജ്യം വീക്ഷിക്കുന്നത്.

Also read: