വാഷിങ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവർ താമസിക്കുന്ന വാഷിങ്ടണിലെ ഫോർട്ട് മക്നായർ സൈനിക താവളത്തിന് മുകളിൽ ദുരൂഹ സാഹചര്യത്തിൽ ഡ്രോണുകൾ കണ്ടെത്തിയതായി വാഷിംഗ്ടൺ പോസ്റ്റ്. മിഡിൽ ഈസ്റ്റിലെ സംഘർഷം പുകയുന്നതിനിടെയുണ്ടായ സുരക്ഷാ ലംഘനം യുഎസ് ഭരണകൂടത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഡ്രോണുകളുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. റൂബിയോയെയും ഹെഗ്‌സെത്തിനെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചനകൾ [&Read More