തെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ വ്യോമാക്രമണങ്ങൾക്കിടയിലും കുലുങ്ങാതെ ഇറാൻ. റമദാനിലെ അവസാന വെള്ളിയാഴ്ച ലോകമെമ്പാടും ആചരിക്കുന്ന അന്താരാഷ്ട്ര ഖുദ്‌സ് ദിനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി ഇറാനിലെ തെരുവുകളിൽ ജനലക്ഷങ്ങൾ അണിനിരന്നു. ഇറാന്റെ ഔദ്യോഗിക ഭരണനേതൃത്വം തകർന്നു എന്ന പാശ്ചാത്യ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു തെഹ്‌റാനിലെ മുതിർന്ന നേതാക്കളുടെ സജീവ പങ്കാളിത്തം. ഇറാന്റെ മുതിർന്ന ഭരണാധികാരികൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്ന അമേരിക്കൻ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവർ [&Read More
Tags :Iran Israel tensions
‘ഇന്ത്യ ഞങ്ങളുടെ സുഹൃത്താണ്’: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് ഇറാൻ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി. ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ തന്നെ സുരക്ഷിതമായ ഗതാഗതം ലഭ്യമാകുമെന്ന സൂചന നൽകി. ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത അനുവദിക്കുമോ എന്ന ചോദ്യത്തിന്, “അതെ, കാരണം ഇന്ത്യ ഞങ്ങളുടെ സുഹൃത്താണ്” എന്നായിരുന്നു ഫത്താലിയുടെ മറുപടി. ഇതിന്റെ ഫലം അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ [&Read More
വാഷിങ്ടൺ: ഇറാൻ – ഇസ്രയേൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, മിഡിൽ ഈസ്റ്റിലേക്ക് 2,500 നാവികരെ കൂടി അയക്കാൻ അമേരിക്ക തീരുമാനിച്ചു. അത്യാധുനിക ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളിയും ഉടൻ മേഖലയിലെത്തും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ അമേരിക്ക തകർത്തതിന് പിന്നാലെയാണ് വൻ സൈനിക നീക്കം. യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇറാന്റെ എണ്ണ – ഊർജ്ജ മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് യുഎസ് ശക്തമാക്കിയിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ [&Read More
റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അഞ്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ തകർന്നു. വാൾ സ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിമാനങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും നിലവിൽ അവയുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനിടെ കെസിRead More
ഗ്യാസിനു പിന്നാലെ കുപ്പിവെള്ള വിലയും ഉയരുമോ?; ഇറാൻ യുദ്ധം ഇന്ത്യയിലെ കുടിവെള്ളത്തെയും ബാധിച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻRead More
മിസൈൽ വീണു തകർന്ന കെട്ടിടങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷം; തെളിവുകൾ മായ്ച്ചുകളയുന്നോ? ചോദ്യങ്ങളുമായി ഇസ്രയേൽ
തെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള സൂചനകളാണു പുറത്തുവരുന്നത്. യുദ്ധത്തിന്റെ ആദ്യയാഴ്ച പിന്നിട്ടപ്പോഴേക്കും 6,586 കെട്ടിടങ്ങൾ തകർന്നതായാണ് ഇസ്രയേൽ ടാക്‌സ് അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 1,500ഓളം വാഹനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. എ്ന്നാൽ, മിസൈൽ ആക്രമണത്തിൽ തകർന്നടിയുന്ന കെട്ടിടങ്ങളും റോഡുകളും ആക്രമണ ആഘാതത്തി്# രൂപപ്പെടുന്ന ഗർത്തങ്ങളും മണിക്കൂറുകൾക്കുള്ളിൽ പൊടിപോലുമില്ലാതെ അപ്രത്യക്ഷമാകുന്ന അനുഭവമാണ് ഒരു ഇസ്രയേലി ആക്ടിവിസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തകർന്ന അവശിഷ്ടങ്ങൾ അതിവേഗം നീക്കം ചെയ്യുന്ന നഗരസഭയുടെ നടപടിയെ ഒരു വിഭാഗം [&Read More
ബഗ്ദാദ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലുണ്ടായിരുന്ന നാല് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യോമസേനയുടെ ഇന്ധനവാഹിനി വിമാനത്തിലുണ്ടായിരുന്ന സൈനികരാണു കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ദൗത്യത്തിനിടെ അപ്രതീക്ഷിതമായാണ് അപകടമുണ്ടായതെന്ന് യുഎസ് സെൻട്രൽ കമാൻഡിനെ(സെന്റ്‌കോം) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശത്രുരാജ്യത്തിന്റെ ആക്രമണമോ അല്ലെങ്കിൽ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ തന്നെ വെടിയേറ്റതോ അല്ല അപകടത്തിന് കാരണമെന്നാണ് സെന്റ്‌കോം വിശദീകരിക്കുന്നത്. വിമാനങ്ങൾ തമ്മിലുള്ള സാങ്കേതികമായ പ്രശ്‌നങ്ങളോ മറ്റ് അപകടങ്ങളോ ആകാം ഇതിലേക്ക് [&Read More
ബാഗ്ദാദ്/പാരീസ്: വടക്കൻ ഇറാഖിലെ എർബിൽ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് സൈനിക ഓഫീസർ കൊല്ലപ്പെട്ടു. ചീഫ് വാറന്റ് ഓഫീസർ അർനോഡ് ഫ്രിയോൺ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആറ് ഫ്രഞ്ച് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ചു. തീവ്രവാദ വിരുദ്ധ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ഇറ്റാലിയൻ സൈനിക താവളത്തിന് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഫ്രഞ്ച് സൈനികർക്ക് നേരെയും ഡ്രോൺ പതിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ [&Read More
ഇറാന്റെ 30,000 ഡോളറിന്റെ ഡ്രോണിനെതിരെ അമേരിക്കയുടെ 3.6 മില്യണിന്റെ മിസൈൽ; യുദ്ധച്ചെലവിൽ വലഞ്ഞ്
വാഷിങ്‌ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ, അമേരിക്കയുടെ ആയുധശേഖരം വൻതോതിൽ കുറയുന്നതും യുദ്ധച്ചെലവ് കുതിച്ചുയരുന്നതും പെന്റഗണിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇറാൻ വിന്യസിക്കുന്ന വിലകുറഞ്ഞ ഡ്രോണുകളെ പ്രതിരോധിക്കാൻ കോടിക്കണക്കിന് രൂപ വിലയുള്ള ടോമാഹോക്ക് മിസൈലുകളും അത്യാധുനിക ഇന്റർസെപ്റ്ററുകളും വൻതോതിൽ ഉപയോഗിക്കേണ്ടി വരുന്നത് അമേരിക്കൻ സൈന്യത്തിന്റെ സാമ്പത്തിക കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 50 ബില്യൺ ഡോളറിന്റെ (ഏകദേശം 4 ലക്ഷം കോടിയിലധികം രൂപ) അടിയന്തര ധനസഹായം പെന്റഗൺ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു. വെറും ആറു ദിവസത്തെ സൈനിക നടപടികൾക്കായി [&Read More
മുംബൈ: മിഡിൽ ഈസ്റ്റിൽ യുഎസ്Read More