10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

Iran

യുഎസ് ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നുവെന്ന് ഇറാൻ സുരക്ഷാ മേധാവി

ദോഹ: അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി. തെഹ്‌റാന്റെ ആണവ പദ്ധതിയെച്ചൊല്ലി വാഷിങ്ടണുമായി നടത്തുന്ന ചർച്ചകളിൽ ഇസ്രയേൽ അനാവശ്യമായി ഇടപെടുകയാണെന്നും ഇത് മേഖലയെ പുതിയൊരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഖത്തർ സന്ദർശനത്തിനിടെ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. വാഷിങ്ടണുമായി മാത്രമാണ് ഇറാൻ ചർച്ചകൾ നടത്തുന്നത്. എന്നാൽ ഈ പ്രക്രിയയെ തുരങ്കം വെക്കാൻ ഇസ്രയേൽ വ്യാജപ്രചാരണങ്ങൾ നടത്തുകയാണ്. മേഖലയെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇസ്രയേലിന്റെ തന്ത്രം. [&Read More

World

‘അമേരിക്കൻ പതാകയുള്ള കപ്പലുകൾ ഇറാൻ തീരത്തേക്ക് പോകരുത്’; കർശന മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, പേർഷ്യൻ ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക. ഇറാൻ സമുദ്രാതിർത്തിയിൽനിന്ന് പരമാവധി അകലം പാലിക്കാനും, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ജാഗ്രത പുലർത്താനുമാണ് യുഎസ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ കപ്പലുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറാൻ സൈന്യം കപ്പലുകൾ പിടിച്ചെടുക്കാനോ തടഞ്ഞുവെക്കാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ എന്നീ മേഖലകളിലൂടെ സഞ്ചരിക്കുന്ന യുഎസ് പതാക ഘടിപ്പിച്ച കപ്പലുകൾ [&Read More

Main story

‘ബാലിസ്റ്റിക് മിസൈൽ പദ്ധതി നിശ്ചയിച്ച പരിധി ലംഘിച്ചാൽ ഒറ്റയ്ക്ക് ഇറാനെ ആക്രമിക്കും’; ഇസ്രയേൽ

തെൽ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും, നിശ്ചയിക്കപ്പെട്ട പരിധി ലംഘിച്ചാൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഇറാനെതിരെ ആക്രമണം നടത്തുമെന്നും ഇസ്രയേൽ. ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥർ അമേരിക്കൻ അധികൃതരുമായി നടത്തിയ ഉന്നതതല ചർച്ചകളിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ‘ജറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും തകർക്കാനുള്ള പദ്ധതികൾ ഇസ്രയേൽ തയാറാക്കിയതായി റിപ്പോർട്ട് പറയുന്നു. ബാലിസ്റ്റിക് മിസൈലുകളുടെ കാര്യത്തിൽ ഞങ്ങൾ നിശ്ചയിച്ചിട്ടുള്ള പരിധി ഇറാൻ ലംഘിച്ചാൽ, ഞങ്ങൾ [&Read More

World

അമേരിക്കയുമായി ദീർഘകാല യുദ്ധത്തിന് സജ്ജം; എന്നാൽ മേഖലാ സംഘർഷത്തിന് താല്പര്യമില്ലെന്ന് ഇറാൻ സൈനിക

തെഹ്റാൻ: അമേരിക്കയുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തിന് ഇറാൻ പൂർണ സജ്ജമാണെന്ന് സൈനിക മേധാവി. എന്നാൽ, മേഖലയിൽ ഒരു യുദ്ധം തുടങ്ങാൻ തങ്ങൾക്ക് ആഗ്രഹമില്ലെന്നും ഇറാൻ സായുധ സേനാ മേധാവി മേജർ ജനറൽ സയ്യിദ് അബ്ദുൽറഹീം മൂസവി വ്യക്തമാക്കി. ഇറാൻ എയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വ്യോമസേനാ കമാൻഡർമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിന് തങ്ങൾ സജ്ജമാണെങ്കിലും മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. അഥവാ ഒരു യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ആക്രമണകാരികൾക്ക് തന്നെയാകും നേരിടേണ്ടി [&Read More

Main story

‘മിസൈൽ സന്നാഹത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ തകർക്കും’-മുന്നറിയിപ്പുമായി

ദോഹ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഇറാന്റെ മിസൈൽ സന്നാഹവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന 17Read More

Main story

‘ഷാഹിദ്-129’ ഡ്രോൺ വെടിവെച്ചിട്ടെന്ന അമേരിക്കൻ വാദം തള്ളി ഇറാൻ; നിർണായക ദൃശ്യങ്ങള്‍ കമാൻഡ്

തെഹ്റാൻ: ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) അത്യാധുനിക നിരീക്ഷണ ഡ്രോണായ ‘ഷാഹിദ്Read More

Iran

യുദ്ധഭീതിക്ക് വിരാമം? ഇറാൻ തീരത്തുനിന്ന് യുഎസ് പടക്കപ്പൽ പിൻവാങ്ങി

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് അയവ് വരുത്തിക്കൊണ്ട് നിർണായക നീക്കങ്ങൾ. ഇറാൻ തീരത്തുനിന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ പിൻവാങ്ങിയതായി റിപ്പോർട്ട്. ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ചബഹാറിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലേക്ക് കപ്പൽ മാറ്റിയതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ യമനിലെ സൊകോത്ര ദ്വീപിന് കിഴക്കായി ഏദൻ ഉൾക്കടലിലാണ് അമേരിക്കൻ കപ്പൽപട വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കപ്പൽ പിൻവാങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ [&Read More

World

‘രഹസ്യദൂതു’മായി സുരക്ഷാ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയച്ച് ഖാംനഇ; സ്വീകരിച്ച് പുടിൻ-മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച

മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ കാണാൻ ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക ദൂതൻ. ആയത്തുല്ല അലി ഖാംനഇയുടെ പ്രത്യേക മുതിർന്ന ഉപദേഷ്ടാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയാണ് ക്രെംലിനിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ച നടന്നതായാണു പുറത്തുവരുന്ന വിവരം. ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക സന്ദേശം ലാരിജാനി റഷ്യൻ പ്രസിഡന്റിന് കൈമാറിയതായി ‘തെഹ്റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സന്ദേശത്തിന്റെ [&Read More

Iran

ആക്രമണം ഭയന്ന് ഇസ്രയേൽ; ഇറാൻ മിസൈലുകൾ പതിക്കുന്നത് അനുകരിച്ച് മോക്ക്ഡ്രില്ലുമായി ഐഡിഎഫ്

തെൽ അവീവ്: ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ നേരിടാൻ വൻ മുന്നൊരുക്കവുമായി ഇസ്രയേൽ. ഇറാന്റെ മിസൈലുകൾ അനുകരിച്ചുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ(ഐഡിഎഫ്) ‘ഹോം ഫ്രണ്ട് കമാൻഡ്’ ഞായറാഴ്ച വമ്പൻ സൈനികാഭ്യാസം നടത്തി. ഇസ്രയേൽ യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ, പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഉന്നതതല ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഏത് നിമിഷവും ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമമായ ‘ചാനൽ [&Read More