തെഹ്‌റാൻ: രാജ്യത്തെ ചാരന്മാർക്കെതിരെ നടപടി കടുപ്പിച്ച് ഇറാൻ. ഇസ്രയേൽ ചാരസംഘമായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തുകയും തന്ത്രപ്രധാന വിവരങ്ങൾ ചോർത്തുകയും ചെയ്ത രണ്ട് പൗരന്മാരെ കൂടി ഇറാൻ തൂക്കിലേറ്റി. യഗൂബ് കരീംപൂർ, നാസർ ബക്കർസാദെ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവനിലയമായ നതാൻസിലെ അതീവ രഹസ്യവിവരങ്ങൾ മൊസാദിന് കൈമാറിയതാണ് നാസർ ബക്കർസാദെയ്ക്കെതിരെയുള്ള കുറ്റം. കൂടാതെ രാജ്യത്തെ പ്രധാന മതനേതാക്കളുടെയും പ്രവിശ്യാ [&Read More
Tags :Israel spy
ഒപ്പമുള്ളവരെല്ലാം കൊല്ലപ്പെട്ടാലും ജീവനോടെ പുറത്തുവരും; ഒടുവിൽ ഖാംനഇ കൊല്ലപ്പെട്ടപ്പോഴും അത്ഭുതരക്ഷ! ഐആർജിസി കമാൻഡർ
തെഹ്‌റാൻ: ഇറാന്റെ നിഴൽ സൈന്യമായ ഖുദ്സ് ഫോഴ്സിന്റെ (ഐആർജിസി ഖുദ്‌സ് ഫോഴ്‌സ്) തലവൻ ഇസ്മായിൽ ഖാനിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ വീണ്ടും ശക്തമാകുന്നു. ഖാനി ഇസ്രയേൽ ചാരനാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് മറ്റൊരു സൈനിക ഓപറേഷനിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടതാണു പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. അതിനിടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചു എന്ന കുറ്റത്തിന് ഖാനിയെ ഇറാൻ സൈന്യം രഹസ്യമായി വധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പിന്നിലും ഖാനിയുടെ ചാരവൃത്തിയാണെന്ന കണ്ടെത്തലിനു [&Read More