വി.ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട്കേരള പൊലീസ്; നടപടി സ്വീകരിച്ച് ഫേസ്ബുക്ക്
തിരുവനന്തപുരം: മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ കേരള പൊലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു. ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയ ‘റീൽ’ ആണ് ബുധനാഴ്ച ഉച്ചയോടെ ഇന്ത്യയിൽ വിലക്കിയത്. ഐടി ആക്ട് 2000, സെക്ഷൻ 79 (3) (ബി) പ്രകാരം കേരള പൊലീസിന്റെ സൈബർ ഓപറേഷൻസ് വിഭാഗം നൽകിയ നോട്ടീസിനെത്തുടർന്നാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിമർശനങ്ങളും യുഡിഎഫ് വാഗ്ദാനങ്ങളും ഉൾപ്പെട്ടതായിരുന്നു [&Read More