28/03/2026
[fontresizer_tawhidurrahmandear_widget]

Tags :IUML

Main story

കര്‍ണാടകയിലെ ഒഴിപ്പിക്കല്‍: ‘കൃത്യമായ പുനരധിവാസം ഉറപ്പാക്കും’- ലീഗ് നേതൃത്വത്തിന് ഉറപ്പുനല്‍കി സിദ്ധരാമയ്യ, പാക്കേജ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഫകീര്‍ കോളനിയില്‍ ഇരുന്നൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തില്‍ ഇരകള്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശനിയാഴ്ച ഔദ്യോഗിക വസതിയില്‍ മുസ്ലിം ലീഗ് ദേശീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കിയത്. പുനരധിവാസ പാക്കേജിന്റെ അന്തിമരൂപം ഇന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രഖ്യാപിക്കും. സംഭവത്തില്‍ പൊതുസമൂഹത്തിനുള്ള ആശങ്കയും ഇരകളുടെ അവസ്ഥയും ലീഗ് സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. എത്രയും വേഗം മെച്ചപ്പെട്ട [&Read More

Kerala

പി.എ ജബ്ബാർ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും; അഡ്വ. എ.പി

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് സാരഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പി.എ ജബ്ബാർ ഹാജിയെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അഡ്വ. എ.പിസ്മിജി വൈസ് പ്രസിഡൻ്റും ആകും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് പ്രഖ്യാപനം നടത്തിയത്. മറ്റു ഭാരവാഹികൾ ഇങ്ങനെ: സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ •ആരോഗ്യംRead More

Kerala

‘തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ‘ഞാന്‍ ജയിച്ചു’ എന്നല്ല, ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടത്’; മുസ്‍ലിം

മലപ്പുറം: ഓട്ടമത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ‘ഞാന്‍ ജയിച്ചു’ എന്ന് അവകാശപ്പെടാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഒരിക്കലും ‘ഞാന്‍ ജയിച്ചു’ എന്നല്ല, മറിച്ച് ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലയിലെ ലീഗ് ജനപ്രതിനിധികളുടെ മഹാസംഗമമായ ‘വിജയാരവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിപ്പിച്ചത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന ബോധം ഓരോ ജനപ്രതിനിധിക്കും ഉണ്ടാകണം. വിജയം അഹങ്കരിക്കാനുള്ളതല്ല, മറിച്ച് വിനയത്തോടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. [&Read More

Kerala

പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസിന് നേരെ കല്ലേറ്; പിന്നില്‍ സി.പി.എം എന്ന് ആരോപണം, റോഡ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകരുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ സി.പി.എംRead More

Kerala

‘സിപിഎമ്മിൽ പോയവർക്ക് വേണ്ടി രാജിവെക്കാൻ മണ്ടന്മാരല്ല’; മുസ്‌ലിം ലീഗിൽ പൊട്ടിത്തെറിയെന്ന വാർത്തകൾ വ്യാജമെന്ന്

കോഴിക്കോട്: മുന്‍ എസ്ടിയു നേതാവ് യു. പോക്കറിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി മുസ്‌ലിം ലീഗ് നേതാക്കളായ ഉമര്‍ പാണ്ടികശാലയും ഷാഫി ചാലിയവും. പോക്കര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെ കോഴിക്കോട്ട് ലീഗില്‍ പൊട്ടിത്തെറിയെന്ന് ഒരു മലയാള മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും തത്പരകക്ഷികള്‍ ദുരുദ്ദേശ്യത്തോടെ നടത്തുന്ന പ്രചാരമങ്ങൡ പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്നും നേതാക്കള്‍ പറഞ്ഞു. താന്‍ രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് ഉമര്‍ പാണ്ടികശാല പ്രതികരിച്ചു. കുപ്രചാരണങ്ങള്‍ തള്ളിക്കളയണം. തദ്ദേശ [&Read More

Kerala

‘എസ്‌ഐആര്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണം’; മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിൽ നടക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിശോധന പ്രക്രിയ (എസ്ഐആർ) തടയണം എന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരക്കിട്ട് നടത്തുന്ന ഈ നടപടി നീതിയുക്തമല്ലെന്നും, നിലവിലുള്ള വോട്ടർമാരെ പുറത്താക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലീഗ് ഹരജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരനായ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാൻ എംപി മുഖേന പി.കെ [&Read More

Kerala

തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആണു പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ [&Read More