25/07/2026
[fontresizer_tawhidurrahmandear_widget]

Tags :IUML

Kerala

‘സിപിഎമ്മിൽ പോയവർക്ക് വേണ്ടി രാജിവെക്കാൻ മണ്ടന്മാരല്ല’; മുസ്‌ലിം ലീഗിൽ പൊട്ടിത്തെറിയെന്ന വാർത്തകൾ വ്യാജമെന്ന്

കോഴിക്കോട്: മുന്‍ എസ്ടിയു നേതാവ് യു. പോക്കറിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി മുസ്‌ലിം ലീഗ് നേതാക്കളായ ഉമര്‍ പാണ്ടികശാലയും ഷാഫി ചാലിയവും. പോക്കര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെ കോഴിക്കോട്ട് ലീഗില്‍ പൊട്ടിത്തെറിയെന്ന് ഒരു മലയാള മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും തത്പരകക്ഷികള്‍ ദുരുദ്ദേശ്യത്തോടെ നടത്തുന്ന പ്രചാരമങ്ങൡ പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്നും നേതാക്കള്‍ പറഞ്ഞു. താന്‍ രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് ഉമര്‍ പാണ്ടികശാല പ്രതികരിച്ചു. കുപ്രചാരണങ്ങള്‍ തള്ളിക്കളയണം. തദ്ദേശ [&Read More

Kerala

‘എസ്‌ഐആര്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണം’; മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിൽ നടക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിശോധന പ്രക്രിയ (എസ്ഐആർ) തടയണം എന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരക്കിട്ട് നടത്തുന്ന ഈ നടപടി നീതിയുക്തമല്ലെന്നും, നിലവിലുള്ള വോട്ടർമാരെ പുറത്താക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലീഗ് ഹരജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരനായ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാൻ എംപി മുഖേന പി.കെ [&Read More

Main story

തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആണു പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ [&Read More