29/09/2026
[fontresizer_tawhidurrahmandear_widget]

Tags :JDS

India

കർണാടകയിൽ ‘ഓപറേഷൻ താമര’യ്ക്ക് ചെക്കിട്ട് ഡി.കെയുടെ ‘കൗണ്ടർ ഓപറേഷൻ’; ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച്

ബെംഗളൂരു: ദേശീയരാഷ്ട്രീയത്തിലെ ‘ട്രബിൾ ഷൂട്ടർ’ പരിവേഷം അരക്കിട്ടുറപ്പിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ രാഷ്ട്രീയ പരീക്ഷണത്തിൽ തന്നെ ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച നീക്കവുമായി തന്റെ കരുത്ത് വിളിച്ചറിയിച്ചിരിക്കുകയാണ് കർണാടക പി.സി.സി അധ്യക്ഷൻ കൂടിയായ ഡി.കെ. കർണാടക നിയമസഭാ കൗൺസിൽ(എം.എൽ.സി) തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ വൻ വിള്ളലുണ്ടാക്കി വോട്ട് ചോർത്തിയ കോൺഗ്രസ്, ആകെ ഒഴിഞ്ഞുകിടന്ന ഏഴു സീറ്റുകളിൽ അഞ്ചെണ്ണത്തിലും വമ്പൻ വിജയം കൊയ്തു. ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, മുൻ മുഖ്യമന്ത്രി [&Read More

India

‘ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം കഴിച്ചു’- ദേവഗൗഡയെ പരിഹസിച്ച് ഖാർഗെ; ചിരിയടക്കാനാകാതെ പ്രധാനമന്ത്രി,

ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കടുത്ത വാദപ്രതിവാദങ്ങൾക്കിടയിലും ചിരിയുടെയും സൗഹൃദത്തിന്റെയും അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജ്യസഭ. വിരമിക്കുന്ന അംഗങ്ങൾക്കുള്ള വിടവാങ്ങൽ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ നർമ്മപരാമർശങ്ങളാണ് സഭയെ ഒന്നടങ്കം ചിരിപ്പിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടുകളെ ലക്ഷ്യം വെച്ചായിരുന്നു ഖാർഗെയുടെ പരിഹാസം. “കഴിഞ്ഞ 54 വർഷമായി എനിക്ക് ദേവഗൗഡയെ അറിയാം. അദ്ദേഹം ഞങ്ങളുമായി പ്രണയത്തിലായിരുന്നു, എന്നാൽ വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്” എന്ന ഖാർഗെയുടെ വാക്കുകൾ കേട്ട് പ്രധാനമന്ത്രി മോദി [&Read More

Main story

‘അമിത് ഷായുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടും’; കുമാരസ്വാമിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍

ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ആരോപണം തെളിയിച്ചാല്‍ ഉടന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡി.കെ ശിവകുമാര്‍ കുമാരസ്വാമിയെ വെല്ലുവിളിച്ചു. ‘ഞാന്‍ അമിത് ഷായുമായി ബന്ധപ്പെട്ടതിന് ഏതെങ്കിലും തെളിവുകള്‍ അദ്ദേഹം പുറത്തുവിടൂ.. ഒരു നിമിഷം പോലും വൈകാതെ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കുകയും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്യും,’Read More