തിരുവനന്തപുരം: മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ വിസ്‌ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി നിർദേശം നൽകി. ബിഗ് ടിവി അവതാരക നൽകിയ പരാതിയിൽ കൊച്ചി സൈബർ പൊലീസാണ് അബ്‌ദുല്ല ബാസിലിനെതിരെ കേസെടുത്തിരുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിലാണ് കേസ്. ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിച്ചെന്നും അവതാരകയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലുള്ള വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് എഫ്ഐആറിലുള്ളത്. [&Read More