ചെന്നൈ: വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കറുപ്പ് എം. മുരുകാനന്ദത്തെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കി. വിവാഹ വാഗ്ദാനം നൽകി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് പാർട്ടി ഭാരവാഹിയായ വനിതാ നേതാവാണ് പരാതി നൽകിയത്. പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച മുരുകാനന്ദത്തെ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ അറിയിച്ചു. വിവാഹം കഴിക്കാമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീരംഗത്ത് [&Read More