31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Kattippara fresh cut controversy

Kerala

‘ഫ്രഷ് കട്ട് സമരം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി; ഉടമകളുമായി വഴിവിട്ട ബന്ധം’; ഡിഐജി

കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റായ ‘ഫ്രഷ് കട്ടി’നെതിരായ ജനകീയ സമരം അട്ടിമറിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് രംഗത്ത്. പ്ലാന്റ് ഉടമകളുമായി ഡിഐജിക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും, സമരം പൊളിക്കാനായി ഉന്നതതലത്തിൽ ഗൂഢാലോചന നടന്നുവെന്നും കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ​പൊലീസ് സംരക്ഷണത്തോടെ പ്ലാന്റ് തുറന്നുപ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം നൽകിയ അനുമതി, ഡിഐജിയും മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയുടെ [&Read More

Main story

കോഴിക്കോട് ഫ്രഷ്‌കട്ട് സംഘര്‍ഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റായ ‘ഫ്രഷ് കട്ടു’മായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് കാരണം പ്രദേശവാസികള്‍ക്ക് ദുര്‍ഗന്ധവും മലിനീകരണവും ഉണ്ടാകുന്നുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധങ്ങളാണ് സമീപ ദിവസങ്ങളില്‍ നടന്നത്. പ്രതിഷേധത്തിനിടെ സമരക്കാര്‍ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടയുകയും, ഇത് പൊലീസുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. പ്രക്ഷോഭം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിടുകയും, പൊലീസിന് [&Read More