27/01/2026

Tags :kerala news

Main story

വര്‍ഗീയ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വിവാദ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, തെറ്റിദ്ധാരണ സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഏറെ കോലാഹലങ്ങള്‍ക്കിടയിലും പ്രസ്താവനയെ ന്യായീകരിച്ച മന്ത്രിയാണ് ഒടുവില്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ വാക്കുകള്‍ ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ‘ആ പ്രസ്താവന ഞാന്‍ പിന്‍വലിക്കുന്നു. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല,’ മന്ത്രി [&Read More

Kerala

ശാരീരിക പരിമിതികളെ തോല്‍പ്പിച്ച സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍

തൃശൂര്‍: ഒറ്റക്കാലില്‍ സൈക്കിള്‍ ചവിട്ടി ഹിമാലയത്തിലേക്കും ലഡാക്കിലേക്കും യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് (43) മരിച്ച നിലയില്‍. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്‌റഫ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍നിന്ന് താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അഷ്‌റഫ്. 2017ല്‍ [&Read More

Main story

പുലര്‍ച്ചെ മുതല്‍ ചോദ്യം ചെയ്യല്‍; പോറ്റിയുമായുള്ള ബന്ധത്തില്‍ വീണു-ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചു വരുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. കേസില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ [&Read More

Kerala

വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവ്-എം.വി ഗോവിന്ദന്‍

കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് [&Read More

Main story

‘മലപ്പുറം ചോദ്യത്തില്‍’ ഉത്തരംമുട്ടി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി ക്ഷുഭിതനായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വി ജേണലിസ്റ്റിന്റെ മൈക്ക് തട്ടിമാറ്റുകയും ‘താന്‍ കുറേക്കാലമായി ഇത് തുടങ്ങിയിട്ട്, പോടോ’ എന്ന് ആക്രോശിക്കുകയും ചെയ്തു. മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്നും ഈ ദുഃഖം താന്‍ മുന്‍പ് പങ്കുവെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് [&Read More

Kerala

‘കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ല’; പാലത്തായി പോക്സോ കേസിൽ കെ.കെ

കണ്ണൂർ : പാലത്തായി പോക്സോ കേസിൽ പ്രതിക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച വിധിന്യായത്തിൽ, മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ തലശ്ശേരി ജില്ലാ പോക്സോ കോടതിയുടെ വിമർശനം. ഇരയായ കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ മന്ത്രി എന്ന നിലയിൽ നടപടിയെടുക്കാതിരുന്നതിനാണ് കോടതിയുടെ വിമർശനം. ​കൗൺസലിങ്ങിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ കൗൺസലർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ മാതാവ് അന്നത്തെ മന്ത്രിയായിരുന്ന കെ.കെ ശൈലജക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കോടതി [&Read More

Kerala

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മില്‍മ പാല്‍ വില കൂടും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില ഉടന്‍ വര്‍ധിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സൂചന നല്‍കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം വില വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി നേരിയ വര്‍ധന വരുത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പാണുള്ളതെന്നും മന്ത്രി അറിയിച്ചു. മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് [&Read More