04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Story 2

Main story

‘കേരള സ്‌റ്റോറി 2’ഉം ബഹിഷ്‌ക്കരിച്ച് കേരളം: കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ആളില്ലാത്തത് കാരണം

കോഴിക്കോട്: വിവാദ സിനിമയായ ‘കേരള സ്‌റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. മതിയായ കാണികളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സിനിമയുടെ പ്രദർശനം റദ്ദാക്കി. കോഴിക്കോട് റീഗൽ തിയറ്ററിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് കേവലം രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ കാണികളില്ലാത്തതിനാൽ തിയറ്റർ അധികൃതർ ഷോ റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിലെ പാൻ സിനിമാസിൽ ആറ് പേരും പി.വി.ആറിൽ [&Read More

Kerala

‘കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും, ടീസറും ട്രെയിലറും പിൻവലിക്കണം’; ‘കേരള സ്‌റ്റോറി 2’ നേരിട്ട്

കൊച്ചി: വിവാദങ്ങൾക്കിടെ ‘കേരള സ്‌റ്റോറി 2’ എന്ന ചിത്രം നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനിച്ചു. സിനിമയെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. സിനിമയുടെ ടീസറും ട്രെയിലറും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഇതിനെത്തുടർന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സ് കോടതിയെ അറിയിച്ചു. മതസൗഹാർദവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ടീസറിൽ കാണുന്നത് പോലെയാണ് കേരളത്തിലെ അവസ്ഥയെന്ന് വരുത്തിത്തീർക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. [&Read More

Kerala

‘കേരളത്തിൽ വായിൽ ബീഫ് കുത്തിക്കയറ്റുന്ന സ്ഥലമുണ്ടെങ്കിൽ പറയണം; അവിടെ വന്ന് കഴിക്കാനാണ്’- വ്ലോഗർ

കൊച്ചി: ‘ദി കേരള സ്‌റ്റോറി’ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെ വിമർശിച്ചതിന് പിന്നാലെ നേരിട്ട സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി വ്ലോഗർ ലക്ഷ്മി മേനോൻ. സിനിമയിലെ ബീഫ് പരാമർശത്തെ പരിഹസിച്ച് ലക്ഷ്മി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ അധിക്ഷേപങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ഹിന്ദുവായ പെൺകുട്ടിയുടെ വായിൽ മുസ്ലീം യുവതികൾ ബീഫ് നിർബന്ധിച്ച് തിരുകുന്ന ട്രെയിലറിലെ രംഗത്തെയാണ് ലക്ഷ്മി പ്രധാനമായും ലക്ഷ്യം വെച്ചത്. കേരളത്തിൽ എവിടെയെങ്കിലും ഇത്തരത്തിൽ ബീഫ് വായിൽ കുത്തിക്കയറ്റി തരുന്ന സ്ഥലമുണ്ടെങ്കിൽ [&Read More