തിരുവനന്തപുരം: പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പി.ബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും ഗോവിന്ദൻ വിമർശിച്ചു. ‘ഇത് ഏത് പാർട്ടി രീതിയാണ്. പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസംഗത്തിൽ പറഞ്ഞില്ല. പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ല എന്നതിന്റെ [&Read More
Tags :KK Ragesh
‘മഹാരാജാവല്ല!, താങ്കളുടെ വാക്കുകളും ശരീരഭാഷയും മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല’- വി.ഡി സതീശനോട് കെ.കെ രാഗേഷ്
കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. കേരളത്തിന്റെ മുഖ്യമന്ത്രിയായ സതീശൻ മഹാരാജാവല്ലെന്നും, അദ്ദേഹത്തിന്റെ വാക്കുകളും ശരീരഭാഷയും മുഖ്യമന്ത്രിപദവിക്ക് ചേര്‍ന്നതല്ലെന്നും കെ.കെ രാഗേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പൊതുപ്രവര്ത്തകരെയാകെ വിരട്ടി നിര്‍ത്താമെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിക്ക് വിഴിഞ്ഞത്തോട് എന്താണ് അമിത താല്പര്യമെന്നും ചോദിച്ചു. തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിലെ [&Read More
‘മുസ്‌ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ല’; കെ.കെ രാഗേഷിനെ
കോഴിക്കോട്: യുഡിഎഫ് വിജയത്തിന് പിന്നിൽ ന്യൂനപക്ഷ വർഗീയതയാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും അതിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനയെ തള്ളി നാഷണൽ ലീഗ്. രാഗേഷിന്റെ വിലയിരുത്തൽ അനുചിതവും അപക്വവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പറഞ്ഞു. മുസ്‌ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ലായിരുന്നു. ഫസൽ വധക്കേസിൽ ആരോപണവിധേയനായ കാരായി രാജൻ തലശ്ശേരിയിൽ വൻ വിജയം നേടിയത് വർഗീയ ധ്രുവീകരണം ഉണ്ടായിട്ടില്ല എന്നതിന്റെ [&Read More
ടി.കെ ഗോവിന്ദനെ പുറത്താക്കി സിപിഎം: ‘ആന്തൂരിലെ കഥകൾ പറയിപ്പിക്കരുത്’; പാര്‍ട്ടി നാണംകെടുമെന്ന് ഗോവിന്ദൻ
കണ്ണൂർ: തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം ടി.കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗോവിന്ദന്റേത് രാഷ്ട്രീയ വഞ്ചനയാണെന്നും പാർട്ടിക്കെതിരെ മത്സരിക്കുന്നത് കടുത്ത സംഘടനാവിരുദ്ധ പ്രവർത്തനമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്ററി വ്യാമോഹമാണ് ഗോവിന്ദനെ പാർട്ടിക്കെതിരെ തിരിക്കാൻ പ്രേരിപ്പിച്ചതെന്നും നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, പാർട്ടിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ടി.കെ ഗോവിന്ദൻ രംഗത്തെത്തി. “ആന്തൂരിലെ കഥകൾ എന്നെക്കൊണ്ട് വിളിച്ച് പറയിപ്പിക്കരുത്, പറഞ്ഞാൽ പാർട്ടി നാണംകെടും” എന്നായിരുന്നു അദ്ദേഹത്തിന്റെ താക്കീത്. സത്യം തെളിയുന്ന [&Read More