‘മുസ്‌ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ല’; കെ.കെ രാഗേഷിനെ തള്ളി നാഷണൽ ലീഗ്
കോഴിക്കോട്: യുഡിഎഫ് വിജയത്തിന് പിന്നിൽ ന്യൂനപക്ഷ വർഗീയതയാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും അതിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനയെ തള്ളി നാഷണൽ ലീഗ്. രാഗേഷിന്റെ വിലയിരുത്തൽ അനുചിതവും അപക്വവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പറഞ്ഞു.
മുസ്‌ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ലായിരുന്നു. ഫസൽ വധക്കേസിൽ ആരോപണവിധേയനായ കാരായി രാജൻ തലശ്ശേരിയിൽ വൻ വിജയം നേടിയത് വർഗീയ ധ്രുവീകരണം ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമില്ലാത്ത പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചിട്ടുണ്ട്. ഇത്തരം വിലയിരുത്തലുകളുമായി മുന്നോട്ട് പോയാൽ സിപിഎമ്മിന് ഒരു തിരിച്ചുവരവ് സാധ്യമാകില്ലെന്നും അബ്ദുൽ അസീസ് വ്യക്തമാക്കി.
‘ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാർ പശ്ചാത്തലം; ഹിറ്റ്ലറെ ആരാധിക്കുന്ന...
5 days ago