21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kondotty theft

Kerala

ഡയാലിസിസിന് പോയ തക്കം നോക്കി കവർച്ച: കൊണ്ടോട്ടിയിൽ നാലര പവനും ഒന്നര ലക്ഷം

മലപ്പുറം: വീട്ടുകാർ ആശുപത്രിയിൽ പോയ തക്കം നോക്കി വീട്ടിൽ മോഷണം. കൊണ്ടോട്ടി ടൗണിൽ കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിൽ നിന്നാണ് നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവർന്നത്. വീട്ടുടമ ഡയാലിസിസിനായി ആശുപത്രിയിൽ പോയ സമയത്തായിരുന്നു സംഭവം. ഈ വീടിന് പുറമെ സമീപത്തെ മറ്റൊരു വീട്ടിലും മോഷ്ടാക്കൾ മോഷണശ്രമം നടത്തിയിട്ടുണ്ട്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.Read More