20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kottayam news

Kerala

‘പ്രായാധിക്യമുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കട്ടെ; പറ്റാത്ത ജോലിക്ക് പോകരുത്’: ബിജെപി നേതാവ് പി.കെ

കോട്ടയം: പ്രായാധിക്യമുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. പറ്റാത്ത ജോലിക്ക് പോകരുതെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിൽ നടക്കുന്ന സമരങ്ങൾ തന്നെയാണ് ഡൽഹിയിലും നടന്നിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു. പി.സി ജോർജിനെ ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും ആ കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും രാജി ആവശ്യപ്പെട്ട് ബിജെപി കോട്ടയത്ത് തെരുവ് സഭകൾ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണം ശരിയെങ്കിൽ, മുഖ്യ തെരഞ്ഞെടുപ്പ് [&Read More

Kerala

കോട്ടയത്ത് സ്വകാര്യബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി; 19-കാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് സ്വകാര്യബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി പരിക്കേറ്റു ചികിത്സയിലായിരുന്ന 19 കാരി മരിച്ചു. നട്ടാശേരി ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അഞ്ജലി അജയ് ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടം. കോട്ടയത്തു നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന ‘തണ്ടപ്ര’ ബസാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറിയത്. ഗുരുതര പരുക്കേറ്റ അഞ്ജലി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് നാല് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ [&Read More

Kerala

‘ഈ വണ്ടി ഞാൻ ഇങ്ങ് എടുക്കുവാ..’; സർവീസിന് നൽകിയ വാഹനം നൽകിയില്ല, പകരം

കോട്ടയം: സർവീസിനായി നൽകിയ വാഹനം കൃത്യസമയത്ത് നന്നാക്കി നൽകാത്തതിൽ പ്രതിഷേധിച്ച് ഓല ഷോറൂമിൽ നിന്ന് പുതിയ സ്‌കൂട്ടറുമായി മടങ്ങി ഉപഭോക്താവ്. കോട്ടയം മണിപ്പുഴയിലുള്ള ഓല ഷോറൂമിലാണ് തോട്ടക്കാട് പള്ളി വികാരിയായ ഫാ. ജോൺസ് എബ്രഹാം വ്യത്യസ്ത രീതിയിൽ പ്രതിഷേധം അറിയിച്ചത്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ വാഹനം സർവീസിന് നൽകിയെങ്കിലും കൃത്യമായി സ്പെയർ പാർട്സുകൾ ലഭ്യമാക്കുകയോ വാഹനം നന്നാക്കി നൽകുകയോ ചെയ്തിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് വികാരിയുടെ നടപടി. ഷോറൂം ജീവനക്കാരുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന്, സർവീസിന് നൽകിയ തന്റെ വാഹനം [&Read More

Main story

കോട്ടയത്ത് കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘം: അസം സ്വദേശിനിയുടെ പരാതിയിൽ രണ്ടുപേർ പിടിയിൽ

കോട്ടയം: തീക്കോയി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യാജ കുഞ്ഞുവിൽപന മാഫിയ സംഘത്തിലെ രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് പിടിയിലായത്. അസം സ്വദേശിയായ 22Read More