കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലെ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കർശനമായി നടപ്പാക്കിത്തുടങ്ങി. നേരത്തെ തന്നെ ഈ വിലക്കുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കർശന പരിശോധനകളിലേക്ക് കടക്കുന്നത്. നടപടികൾ ആരംഭിച്ചതായും ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പ്രവേശന കവാടങ്ങളിലും വിലക്ക് പൂർണ്ണമായി നടപ്പാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്‌ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ആറുവരിപ്പാത തുറന്ന സമയത്തുതന്നെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിയന്ത്രണമുണ്ടെന്ന് കാണിച്ച് ബോർഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും [&Read More