29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode native death

Bahrain

കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു. ബാലുശ്ശേരി കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് (48) ആണ് നിര്യാതനായത്. യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം വാഹനം ഇടിച്ചു നിർത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുൽഫത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.Read More