06/09/2026
[fontresizer_tawhidurrahmandear_widget]

Tags :KPCC President

Kerala

‘കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാർ; രണ്ട് ചുമതല വഹിക്കുന്നതിൻ്റെ പ്രയാസം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ താൻ സന്നദ്ധനാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. രണ്ട് പദവികൾ ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രയാസം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, പാർട്ടി നിർദേശിക്കുന്ന ഏതു സമയത്തും ചുമതല കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് തനിക്കെതിരെ ഉയർന്ന ഫ്ലെക്‌സ് ബോർഡുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയിലും മന്ത്രി വിശദീകരണം നൽകി. എൽ നിനോ പ്രതിഭാസവും കടുത്ത ചൂടും കാരണം രാജ്യം മുഴുവൻ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. [&Read More

Kerala

‘കുറഞ്ഞത് 3000 വോട്ടിന് ജയിക്കും; ബാക്കി പെട്ടി തുറന്നിട്ട് കാണാം’- കെ.കെ ശൈലജ

കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിൽ കെ.കെ ശൈലജ. മണ്ഡലത്തിൽ കുറഞ്ഞത് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ശൈലജ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റുമായി ശക്തമായ പോരാട്ടമാണ് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശൈലജ, യഥാർത്ഥ വിധി അറിയാൻ വോട്ടുപെട്ടി തുറക്കുന്നത് വരെ കാത്തിരിക്കാമെന്നും പറഞ്ഞു. പേരാവൂരിൽ എൽഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്ന് കെ.കെ ശൈലജയും നിയാസ് റഹ്‌മാനും പങ്കുവെച്ച [&Read More