30/09/2026
[fontresizer_tawhidurrahmandear_widget]

Tags :Latest Kerala news

Kerala

‘കൂളിമാട് പാലം പോലെ പാലാരിവട്ടം പാലം തകര്‍ന്നിട്ടില്ല, അത് ഇടത് നുണപ്രചാരണം’; ഇബ്രാഹിം

തിരുവനന്തപുരം: അന്തരിച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അനുസ്മരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഗീബല്‍സിനെ വെല്ലുന്നഇടത് കള്ള പ്രചാരണങ്ങളുടെ ഇരയാണ് ഇബ്രാഹിം കുഞ്ഞെന്ന് അദ്ദേഹം അനുസ്മരിച്ചു. കൂളിമാട് പാലത്തെയും ദേശീയപാതയെയും പോലെ പാലാരിവട്ടം പാലം ഇടിഞ്ഞുവീണിട്ടില്ലെന്നും ആ പാലം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 227 പുതിയ പാലങ്ങള്‍ നിര്‍മിച്ച മന്ത്രിയായിരുന്നിട്ടും പാലാരിവട്ടം പാലത്തിന്റെ പേരില്‍ [&Read More

Kerala

മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി; കൂറുമാറിയ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും പുറത്താക്കി

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു. ​മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് [&Read More

Kerala

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 8.40ന് ചൊങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലാണ് അന്ത്യം. കാസർകോട് ചെങ്കള നാലാംമൈല്‍ മിദാദ് നഗര്‍ പാണര്‍കുളം സ്വദേശിയാണ്. പൈവളിക ജാമിഅ അന്‍സാരിയ്യ, പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലും, പൊസോട്ട് മമ്പഉല്‍ ഉലൂം ദര്‍സ് മുദരിസുമായിരുന്നു. പൈവളിക ദര്‍സ്, പുത്തൂര്‍ ജുമാമസ്ജിദ്, ഉറുമി, ആലംപാടി ദര്‍സ്, മേല്‍പറമ്പ് ദര്‍സ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു [&Read More