തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ തന്നെ കണ്ടെത്താനായില്ലെന്ന പോലീസ് റിപ്പോർട്ട് നിലനിൽക്കെ, കോടതിയിൽ നേരിട്ടെത്തി ജാമ്യം നേടി റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മന്ത്രിക്ക് ജാമ്യം അനുവദിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ ഈ നീക്കം. 2013 ഫെബ്രുവരി 11Read More
Tags :LDF Government
എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയാൽ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും-എം.വി ഗോവിന്ദൻ
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തെ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മിത്വം തുടച്ചുനീക്കി കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വിലയുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റിയതു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾക്കൊപ്പം ഇടതുപക്ഷം അടിയുറച്ചുനിന്നു നടത്തിയ ശ്രമങ്ങൾ കാരണമാണ്. കേരളം ഇതിനകം തന്നെ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിൽ വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. [&Read More
‘എൽ.ഡി.എഫിന് തുടർഭരണം ഇല്ലെങ്കിൽ കേരളം തകരും, അരാജകയുഗത്തിലേക്ക് പോകും’- മന്ത്രി പി. രാജീവ്
കളമശ്ശേരി: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ കേരളം വലിയ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണത്തുടർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിലവിൽ തുടക്കമിട്ട വൻകിട പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരണം. മുൻ സർക്കാർ വിഭാവനം ചെയ്ത പദ്ധതികൾ ഈ സർക്കാരാണ് പൂർത്തിയാക്കുന്നത്. വികസനത്തുടർച്ച ഇല്ലാതായാൽ നാട് വലിയ പ്രതിസന്ധിയിലാകും. [&Read More