06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Loksabha

Main story

മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം: ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: രാജ്യത്ത് മുസ്‌ലിംകൾക്കും ഇസ്‌ലാമിക ആചാരങ്ങൾക്കും മദ്രസ വിദ്യാഭ്യാസത്തിനുമെതിരെ ഭരണകക്ഷിയായ ബി.ജെ.പി ജനപ്രതിനിധികളിൽ നിന്നുണ്ടാകുന്ന വർഗീയവും അപകീർത്തികരവുമായ പരാമർശങ്ങളിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മദ്രസ വിദ്യാഭ്യാസത്തെ തീവ്രവാദവുമായോ കുറ്റകൃത്യങ്ങളുമായോ ബന്ധപ്പെടുത്തുന്ന ആരോപണങ്ങൾ, മുസ്ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ, മുസ്‌ലിംകളുടെ ദേശസ്നേഹത്തെയും പൗരത്വത്തെയും സംശയത്തിലാക്കുന്ന പരാമർശങ്ങൾ എന്നിവ രാജ്യത്ത് കടുത്ത ആശങ്കാജനകമായ സാഹചര്യം സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേശവ് പ്രസാദ് മൗര്യ, ഹിമന്ത ബിശ്വ [&Read More

Kerala

ഇനി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള സുപ്രധാന ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ കൂടുതൽ ചർച്ചകളൊന്നുമില്ലാതെയാണ് സഭ ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ വെറും ആറു മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയാണ് ലോക്‌സഭ അംഗീകാരം നൽകിയത്. കേരളം ബിൽ ഇന്ന് പരിഗണനയ്‌ക്ക് എടുക്കരുതെന്ന നിർദേശം കോൺഗ്രസ് എം.പിമാർ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇത് പരിഗണിക്കാതെ ഭരണപക്ഷം നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പകരം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ [&Read More

India

‘ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എംപിമാരുടെ അംഗസംഖ്യയിലെ അനുപാതം അതുപോലെ തുടരും’; ലോക്സഭയിൽ

വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രകടിപ്പിച്ച ആശങ്കകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽRead More

India

‘ശമ്പളവും ആനുകൂല്യങ്ങളും വേണ്ട’; ലോക്‌സഭയിൽ മാതൃകയായി രണ്ട് എംപിമാർ

ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും ഒന്നിക്കാറുള്ളതാണ് പതിവ്. എന്നാൽ പതിനെട്ടാം ലോക്‌സഭയിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാടുമായി രണ്ട് എംപിമാർ ശ്രദ്ധേയരാകുന്നു. കുരുക്ഷേത്രയിൽ നിന്നുള്ള ബിജെപി എംപി നവീൻ ജിൻഡാലും ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ഡോ. ബിമോൾ അകോയിജവുമാണ് തങ്ങൾക്ക് ലഭിക്കേണ്ട ശമ്പളം വേണ്ടെന്ന് വെച്ചത്. വിവരാവകാശ നിയമപ്രകാരം (Read More

Kerala

മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്‌ണൻ അന്തരിച്ചു

കോഴിക്കോട്:മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വടകര ലോക്‌സഭാ മണ്ഡലത്തെ തുടർച്ചയായി ആറ് തവണ (1971 മുതൽ 1996 വരെ) പ്രതിനിധീകരിച്ച അദ്ദേഹം പാർലമെന്ററി രംഗത്തെ പ്രഗത്ഭനായിരുന്നു. 1989Read More

India

എപ്സ്റ്റീൻ ബന്ധം: രാഹുലിന് മറുപടിയുമായി ഹർദീപ് സിങ്‌ പുരി; ‘കൂടിക്കാഴ്ചകൾ ഔദ്യോഗികം മാത്രം’

ന്യൂഡൽഹി:എപ്സ്റ്റീൻനെ കണ്ടത് സമാധാന ചർച്ചകളുടെ ഭാഗ‌മായാണെന്നും അയാളുടെ ഇടപാടുകളിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ്‌ പുരി. ലോക്‌സഭയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച എപ്സ്റ്റീൻ ഫയൽസ് ആരോപണങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് ക്രിമിനൽ ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റിയൂട്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താൻ എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. കൃത്യമായി പറഞ്ഞാൽ മൂന്നോ നാലോ തവണ മാത്രമാണ് ഇത്തരത്തിൽ കൂടിക്കാഴ്ചകൾ [&Read More