17/08/2026
[fontresizer_tawhidurrahmandear_widget]

ഇനി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ

 ഇനി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള സുപ്രധാന ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ കൂടുതൽ ചർച്ചകളൊന്നുമില്ലാതെയാണ് സഭ ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ വെറും ആറു മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയാണ് ലോക്‌സഭ അംഗീകാരം നൽകിയത്. കേരളം ബിൽ ഇന്ന് പരിഗണനയ്‌ക്ക് എടുക്കരുതെന്ന നിർദേശം കോൺഗ്രസ് എം.പിമാർ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇത് പരിഗണിക്കാതെ ഭരണപക്ഷം നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പകരം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ ലോക്‌സഭയുടെ മേശപ്പുറത്തുവെച്ചത്. മുൻപത്തെ ദിവസം തന്നെ ബിൽ പാസാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭ നിർത്തിവെക്കേണ്ടി വന്നിരുന്നു.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് തിരുത്തുന്നതിനായി ആർട്ടിക്കിൾ 3 പ്രകാരമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.

Also read: