02/06/2026
[fontresizer_tawhidurrahmandear_widget]

Tags :Madrasa

India

സ്കൂളുകൾക്ക് പിന്നാലെ ബംഗാളിലെ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മദ്രസകളിലും പ്രഭാത അസംബ്ലികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രഭാത പ്രാർത്ഥനകളിൽ ദേശീയഗാനമായ വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും ആലപിക്കണമെന്നാണ് മദ്രസ ഡയറക്ടറേറ്റിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കി ഒരാഴ്ച തികയുന്നതിനിടയിലാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പുതിയ തീരുമാനം. [&Read More