27/01/2026

Tags :Maharashtra politics

Main story

മഹാരാഷ്ട്രയില്‍ വന്‍ സര്‍പ്രൈസ് നീക്കം; ബിജെപി-എഐഎംഐഎം സഖ്യം, ബിജെപിയും ഉവൈസിയുടെ എഐഎംഐഎമ്മും കൈകോര്‍ക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ രാഷ്ട്രീയ സഖ്യത്തിന് നീക്കം. അകോല ജില്ലയിലെ അകോട്ട് നഗരസഭയില്‍ ബിജെപിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും തമ്മില്‍ രൂപപ്പെട്ട പ്രാദേശിക സഖ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി നഗരസഭാ ഭരണം പിടിക്കാന്‍ വേണ്ടിയാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ ‘അകോട്ട് വികാസ് മഞ്ച്’ എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിലൂടെ ഒന്നിച്ചിരിക്കുന്നത്. 35 അംഗങ്ങളുള്ള അകോട്ട് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റുകള്‍ നേടി ഏറ്റവും [&Read More

India

മഹാരാഷ്ട്രയിൽ വമ്പൻ നീക്കങ്ങൾ; ഷിൻഡെ ശിവസേന പിളർപ്പിലേക്ക്? 20 എംഎൽഎമാരും മന്ത്രിമാരും തങ്ങളെ

മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ ഇരുപതോളം എംഎല്‍എമാരും ചില മന്ത്രിമാരും ഉദ്ദവ് താക്കറെയുടെ ശിവസേന(യുബിടി)യുമായി രഹസ്യമായി ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഉദ്ദവ് പക്ഷം നേതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുബിടി നേതാവായ ചന്ദ്രകാന്ത് ഖൈരെയാണ് ഷിന്‍ഡെ സേനയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട അവകാശവാദം നടത്തിയത്. ഏക്നാഥ് ഷിന്‍ഡെ തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ തൃപ്തനല്ലെന്നും, അദ്ദേഹത്തിന്റെ പക്ഷത്തെ എംഎല്‍എമാര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും ഖൈരെ ആരോപിച്ചു. [&Read More