തെഹ്റാൻ: ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ നിർമിച്ച പ്രശസ്തമായ ‘ഗാന്ധി ഹോസ്പിറ്റലും’ ബോംബിട്ട് തകർത്ത് ഇസ്രയേൽ. തെഹ്റാനിലെ ഗാന്ധി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അത്യാധുനിക മെഡിക്കൽ കോംപ്ലക്‌സിന് നേരെ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന് ഗുരുതരമായ ഘടനാപരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിൽനിന്ന് രോഗികളെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു. നവജാതശിശുക്കളുടെ വിഭാഗം, ഐവിഎഫ് സെന്റർ എന്നിവയെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2009Read More
Tags :Mahatma Gandhi
‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി.സി
കോട്ടയം: മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങളുമായി ബിജെപി നേതാവ് പി.സി ജോർജ്. ഗാന്ധിജി സമരം ചെയ്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ‘ഗാന്ധി ദൈവം തമ്പുരാനാണോ’ എന്നും അദ്ദേഹം ചോദിച്ചു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പി.സി ജോർജിന്റെ അധിക്ഷേപ പരാമർശങ്ങൾ. ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ബ്രിട്ടീഷുകാർ രാജ്യം നിർത്തിപ്പോയതാണെന്നുമാണ് പി.സി ജോർജിന്റെ വാദം. ഗാന്ധിജി സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപ്പുസത്യാഗ്രഹം വലിയ സമരമാണോയെന്നും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമാണ് അദ്ദേഹം [&Read More
കേന്ദ്രം ഒഴിവാക്കിയ ഗാന്ധിജിയുടെ പേര് ഏറ്റെടുത്ത് മമതാ സര്‍ക്കാര്‍; ബംഗാളില്‍ തൊഴിലുറപ്പ് പദ്ധതി
കൊല്‍ക്കത്ത: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാ ഗാന്ധിയെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനം സ്വന്തം നിലയില്‍ നടപ്പാക്കി വരുന്ന തൊഴിലുറപ്പ് പദ്ധതിയായ ‘കര്‍മശ്രീ’യുടെ പേര് ‘മഹാത്മശ്രീ’ എന്ന് പുനര്‍നാമകരണം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (Read More
നെഹ്റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ വിദ്വേഷ രാഷ്ട്രീയക്കാരുടെ പ്രത്യേക പദ്ധതി; ഗാന്ധിഘാതകരെ മഹത്വവല്‍ക്കരിക്കുന്നവര്‍-
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാനും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്‌റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ പ്രത്യേക പദ്ധതിയുണ്ട്. സ്വാതന്ത്ര്യ സമരത്തിലോ ഭരണഘടനാ നിര്‍മാണത്തിലോ യാതൊരു പങ്കും വഹിക്കാത്ത പ്രത്യയശാസ്ത്രക്കാരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി. ജവഹര്‍ ഭവനില്‍ ‘നെഹ്റു സെന്റര്‍ ഇന്ത്യ’യുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. ‘മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് കാരണമായ വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്തിയത് ഈ പ്രത്യയശാസ്ത്രമാണ്. [&Read More