02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Marshall Family Kozhikode

Kerala

കോഴിക്കോട്ടെ ഏക പാഴ്സി കുടുംബത്തിൽ ഓണക്കാലത്ത് ‘ജഷൻ’ പ്രാർത്ഥന; മുംബൈയിൽ നിന്ന് പുരോഹിതരെത്തി 

കോഴിക്കോട്: നഗരത്തിൽ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു പാഴ്സി കുടുംബമായ മാർഷൽ ഭവനത്തിൽ വിശേഷാൽ ‘ജഷൻ’ പ്രാർത്ഥന അരങ്ങേറി. പൂക്കളങ്ങളും സദ്യയുമായി നാടൊട്ടുക്കും ഓണം ആഘോഷിക്കുന്ന വേളയിലാണ് മുംബൈയിൽ നിന്നെത്തിയ രണ്ട് പുരോഹിതരുടെ കാർമ്മികത്വത്തിൽ പുരാതനമായ സൊറോസ്ട്രിയൻ പ്രാർത്ഥനാ മന്ത്രങ്ങൾ ഉയർന്നുകേട്ടത്. ജീവിക്കുന്നവർക്കും മൺമറഞ്ഞുപോയ പൂർവ്വികർക്കും വേണ്ടി സൊറോസ്ട്രിയൻ വിശ്വാസത്തിലെ പരമോന്നത ദൈവമായ ‘അഹുറ മസ്ദ’യ്ക്ക് സമർപ്പിക്കുന്ന നന്ദിപ്രകാശന പ്രാർത്ഥനയാണ് ജഷൻ. പാഴ്സി ഫയർ ടെമ്പിളിന് പുറത്തുവെച്ച് നടത്താൻ കഴിയുന്ന ഏക അനുഷ്ഠാനം കൂടിയാണിത്. ദസ്തൂർജി ജംഷദ്, ദസ്തൂർജി [&Read More