തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കുമെന്ന് സൂചന. ഇഡി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് ഉടൻ കൈമാറും. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ യൂണിറ്റിനാണ് അന്വേഷണ ചുമതല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരെ പ്രതികളാക്കി അഴിമതി നിരോധന നിയമപ്രകാരമാകും കേസെടുക്കുക. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസെടുത്താൽ [&Read More
Tags :Masapadi Case
‘ഈ പീഡനത്തിലും ഭേദം മരിക്കുന്നത്; പാർക്കിൻസൺസ് രോഗിയെക്കൊണ്ട് നിർബന്ധിച്ച് വിരലടയാളം പതിപ്പിച്ചു’: മാസപ്പടിക്കേസിൽ
കൊച്ചി: മാസപ്പടികേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെയാണ് മൊഴി നൽകിയതെന്നും അതിനാൽ ഇത് പിൻവലിക്കുകയാണെന്നും വ്യക്തമാക്കി കർത്തയുടെ സഹോദരൻ എൻ. അജിത് ഇഡി ഡയറക്ടർക്ക് അയച്ച കത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. 2024 മേയ് 15നാണ് കത്ത് നൽകിയത്. പാർക്കിൻസൺസ്, ഡിമൻഷ്യ തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ച് കിടപ്പിലായ കർത്തയെ 2024 ഏപ്രിൽ 17ന് വീട്ടിലെത്തിയാണ് ഇഡി ചോദ്യം ചെയ്തത്. ചോദ്യങ്ങൾ മനസ്സിലാക്കാനോ മറുപടി [&Read More