22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Medical College

Main story

‘കൊടിയും കെട്ടി ഷെഡും അടിച്ച് അന്നദാനം, മെഡിക്കല്‍ കോളജില്‍ ഒരു സംഘടനയും ഭക്ഷണം

ആലപ്പുഴ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി. സുധാകരൻ. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൂന്നാഴ്ച മുമ്പ് താനും കെ. സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് മെഡിക്കൽ കോളേജ് ഭരണവിഭാഗത്തിനും [&Read More

Kerala

ഹാജർ രേഖപ്പെടുത്തി നേരെ സ്വകാര്യ ആശുപത്രിയിലേക്ക്, മാസം 10 ലക്ഷം ശമ്പളം; മെഡിക്കൽ

കോഴിക്കോട്: വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ശിവപ്രസാദിനെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടി. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാനന്തവാടി മെഡിക്കൽ കോളേജിലെത്തി ദിവസവും ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്വകാര്യ ആശുപത്രിയിലേക്ക് മുങ്ങിയിരുന്നത്. നോൺ പ്രാക്ടീസിങ് അലവൻസ് [&Read More

Main story

തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സർജിക്കൽ ഐസിയുവിന് സമീപമാണ് അഗ്നിബാധയുണ്ടായത്. അപകടത്തെത്തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്ന 32 രോഗികളെയും ജീവനക്കാരെയും അതീവ ജാഗ്രതയോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്ലാസ്റ്റിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചതോടെ ആശുപത്രി പരിസരത്ത് വൻതോതിൽ പുക പടർന്നത് പരിഭ്രാന്തി പരത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി അതിവേഗം തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം [&Read More

Main story

‘അത് കത്രികയല്ല; വയറിൽ കുടുങ്ങിയാലും പ്രശ്‌നമില്ല’- ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജ്

ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ വിവാദ പ്രതികരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക. വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും ‘മസ്‌കിറ്റോ’ എന്ന ചെറിയ ഉപകരണമാണെന്നും അവർ പറഞ്ഞു. ഇത്തരമൊരു ഉപകരണം ശരീരത്തിനുള്ളിൽ ഇരുന്നാൽ 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന ഡോക്ടറുടെ പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2021ൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കുടുങ്ങിയത്. എന്നാൽ താനല്ല [&Read More