തിരുവനന്തപുരം: ജന്മനാ ബാധിച്ച മാരകമായ കരൾരോഗത്തെ അതിജീവിച്ച് ആറുമാസം പ്രായമുള്ള ധ്രിയ എന്ന കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന അതീവ സങ്കീർണ്ണമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് ധ്രിയയ്ക്ക് പുതുജീവൻ ലഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിനിൽ നിന്നാണ് കുഞ്ഞ് കരൾ സ്വീകരിച്ചത്. പിത്തനാളികളിലെ തടസ്സം മൂലം കരളിനെ ബാധിക്കുന്ന ‘ബിലിയറി അത്രേസിയ’ എന്ന രോഗമായിരുന്നു ധ്രിയയ്ക്ക്. മറ്റൊരു ആശുപത്രിയിൽ വെച്ച് ‘കസായ്’ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും കുഞ്ഞിൻ്റെ ആരോഗ്യനില വഷളാവുകയും [&Read More
Tags :Medical Miracle
ആലിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് ജീവിതമേകും; സങ്കീർണ്ണ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നു, സംസ്‌കാരം നാളെ
തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞു ആലിൻ ഷെറിൻ എബ്രഹാം മടങ്ങുന്നത് നാലു കുഞ്ഞുങ്ങൾക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നുനൽകി. പത്തുമാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങൾ മാറ്റിവെക്കാനുള്ള അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ പുരോഗമിക്കുന്നു. മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകനായ ആലിൻ ഷെറിൻ, ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ, തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി 7.13ന് പുറപ്പെട്ട ആംബുലൻസ് എം.സി. റോഡ് വഴി വെറും [&Read More
തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞുജീവന്റെ ഓർമ്മകൾ ഇനി അഞ്ചുപേരിലൂടെ തുടിക്കും. റോഡപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകളായ ആലിൻ, മരണാനന്തരം തന്റെ അവയവങ്ങൾ അഞ്ചുപേർക്കായി നൽകിയാണ് ലോകത്തോട് വിടപറഞ്ഞത്. വേർപാടിന്റെ കഠിനമായ ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച മാതാപിതാക്കളുടെ തീരുമാനം ഏറെ മാതൃകാപരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ആലിന്റെ [&Read More
ഗാന്ധിനഗർ:ന്യുമോണിയ എന്ന് കരുതി മാസങ്ങളോളം ചികിത്സ തേടിയ ഒരു വയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയത് എൽഇഡി ബൾബ്. വഡോദരയിലെ ജിഎംഇആർഎസ് ഗോത്രി ആശുപത്രിയിലെ ഡോക്ടർമാരുടെ ഇടപെടലിലൂടെ കുട്ടി മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് മാസത്തോളമായി വിട്ടുമാറാത്ത ചുമയും പനിയും കാരണം നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ലക്ഷണങ്ങൾ ഭേദമാകാത്തതിനെ തുടർന്നാണ് കുട്ടിയെ ഗോത്രി ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ച കാഴ്ച കണ്ടത്. കുട്ടിയുടെ വലത് ശ്വാസകോശത്തിലേക്കുള്ള നാളത്തിൽ ഒരു സെന്റിമീറ്റർ വലിപ്പമുള്ള എൽഇഡി [&Read More