10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Medical negligence Kerala

Kerala

‘ഫിസിഷ്യനില്ല, ഇറങ്ങിപ്പോയ്‌ക്കോയെന്ന്‌ വനിതാ ഡോക്ടർ പറഞ്ഞു’; മലപ്പുറത്ത് പാമ്പ് കടിയേറ്റ് രക്തം ഛർദിച്ച

എടപ്പാൾ: മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ് എത്തിയ രോഗിക്ക് അടിയന്തര ചികിത്സ നൽകിയില്ലെന്ന് പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹലയ്ക്കാണ് ദുരനുഭവമുണ്ടായത്. പാമ്പ് കടിയേറ്റ് രക്തം ഛർദിക്കുന്ന അവസ്ഥയിലാണ് ഷഹലയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലെന്നും ഇവിടെനിന്ന് ഇറങ്ങിപ്പോയ്ക്കോ എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ പറഞ്ഞതായി ഷഹല ആരോപിക്കുന്നു. പിന്നീട് പോലീസ് ഇടപെട്ട് വിളിച്ചു പറഞ്ഞതിന് ശേഷമാണ് പെയിൻ കില്ലറും ഇൻജെക്ഷനും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായത്. അതേസമയം, ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാതിരുന്നതിനാലാണ് [&Read More

Kerala

കാടുപിടിച്ച പുരയിടം, മണ്ണിൽ പായ വിരിച്ച കൂര; ഉറക്കത്തിൽ പാമ്പുകടിയേറ്റ ദിക്ഷലിനെ ഡോക്ടർ

തിരുവനന്തപുരം: തീരദേശ ഗ്രാമമായ ചിറയിൻകീഴിനെ കണ്ണീരിലാഴ്ത്തി എട്ടു വയസുകാരൻ ദിക്ഷലിന്റെ മരണം കേരള മനസാക്ഷിയെ വീണ്ടും പിടിച്ചുലയ്ക്കുന്നു. തിരുവനന്തപുരം മറ്റത്തൂരിലെ സമാനമായ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് മറ്റൊരു പിഞ്ചുജീവൻ കൂടി പൊലിഞ്ഞത്. സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ചിറയിൻകീഴ് അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം കായൽ ചതുപ്പിനോട് ചേർന്നുള്ള പുറമ്പോക്കിലെ താൽക്കാലിക കൂരയിലാണ് ദിലീപ്Read More

Main story

‘രക്ഷിക്കണേ; രണ്ട് മക്കളുണ്ടെന്ന് ഇക്ക വിളിച്ച് പറഞ്ഞു; അവര്‍ ഗേറ്റ് തുറന്നില്ല’-വിളപ്പില്‍ശാല ആശുപത്രി

തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ശ്വാസം മുട്ടലുമായി എത്തിയ കൊല്ലംകൊണം സ്വദേശി ബിസ്മീര്‍ (37) ആശുപത്രി വരാന്തയില്‍ അവശനായി കിടക്കുന്നതും ഭാര്യ സഹായത്തിനായി കേഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജനുവരി 19Read More