10/06/2026
[fontresizer_tawhidurrahmandear_widget]

‘ഫിസിഷ്യനില്ല, ഇറങ്ങിപ്പോയ്‌ക്കോയെന്ന്‌ വനിതാ ഡോക്ടർ പറഞ്ഞു’; മലപ്പുറത്ത് പാമ്പ് കടിയേറ്റ് രക്തം ഛർദിച്ച രോഗിക്ക് അടിയന്തര ചികിത്സ നൽകിയില്ലെന്ന് പരാതി

 ‘ഫിസിഷ്യനില്ല, ഇറങ്ങിപ്പോയ്‌ക്കോയെന്ന്‌ വനിതാ ഡോക്ടർ പറഞ്ഞു’; മലപ്പുറത്ത് പാമ്പ് കടിയേറ്റ് രക്തം ഛർദിച്ച രോഗിക്ക് അടിയന്തര ചികിത്സ നൽകിയില്ലെന്ന് പരാതി

എടപ്പാൾ: മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ് എത്തിയ രോഗിക്ക് അടിയന്തര ചികിത്സ നൽകിയില്ലെന്ന് പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹലയ്ക്കാണ് ദുരനുഭവമുണ്ടായത്. പാമ്പ് കടിയേറ്റ് രക്തം ഛർദിക്കുന്ന അവസ്ഥയിലാണ് ഷഹലയെ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലെന്നും ഇവിടെനിന്ന് ഇറങ്ങിപ്പോയ്ക്കോ എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ പറഞ്ഞതായി ഷഹല ആരോപിക്കുന്നു. പിന്നീട് പോലീസ് ഇടപെട്ട് വിളിച്ചു പറഞ്ഞതിന് ശേഷമാണ് പെയിൻ കില്ലറും ഇൻജെക്ഷനും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായത്.

അതേസമയം, ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാതിരുന്നതിനാലാണ് അടിയന്തര ചികിത്സ നൽകാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Also read: