27/09/2026
[fontresizer_tawhidurrahmandear_widget]

Tags :MK Muneer

Main story

ക്വിസ് വിവാദം: ‘സവർക്കറെ ദേശസ്‌നേഹിയാക്കുന്നത് ആർഎസ്എസ് – ബിജെപി അജണ്ട; ഗൗരവത്തോടെ പരിശോധിക്കണം’

കോഴിക്കോട്: വി.ഡി. സവർക്കറെ ദേശസ്‌നേഹിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ആർ.എസ്.എസ് – ബി.ജെ.പി അജണ്ടയാണെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. കാസർകോട് ജില്ലയിലെ വിവിധ ഉപജില്ലകളിൽ സംഘടിപ്പിച്ച ഫ്രീഡം ക്വിസിൽ സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രീഡം ക്വിസിൽ അത്തരമൊരു ചോദ്യം കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് ഭരണകൂടം ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു. ഗാന്ധിവധക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് സവർക്കറെന്നും, അന്നത്തെ സാഹചര്യത്തിൽ തെളിവുകളുടെ അഭാവത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും മുനീർ ഓർമിപ്പിച്ചു. പിന്നീട് [&Read More

Main story

എം.കെ മുനീർ കാബിനറ്റ് പദവിയിലേക്ക്; ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ ധാരണ

തിരുവനന്തപുരം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ ധാരണയായി. യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരിക്കും സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.കെ മുനീർ മത്സരിച്ചിരുന്നില്ല. നിലവിൽ ബോർഡ്, കോർപ്പറേഷൻ പദവികളുടെ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുകയാണ്. അതേസമയം, മാണി സി. കാപ്പനും പി.ജെ ജോസഫും കാബിനറ്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി അടുത്ത യുഡിഎഫ് [&Read More