23/11/2026
[fontresizer_tawhidurrahmandear_widget]

Tags :Modi Speech Gujarat

India

‘ഇറാൻ യുദ്ധത്തിന്റെ പേരിൽ പ്രതിപക്ഷം ഭീതി പരത്തുന്നു; ഇന്ത്യ പ്രതിസന്ധി നേരിടുമ്പോൾ ചിലർക്ക്

ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്റെ മറവിൽ രാജ്യത്ത് എൽപിജിക്കും വളത്തിനും ക്ഷാമമുണ്ടാകുമെന്ന് കാട്ടി പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പ്രതിസന്ധി നേരിടുമ്പോൾ ചിലർ സന്തോഷം കണ്ടെത്തുകയാണെന്നും, ഇത്തരം പ്രചാരണങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ ബനസാന്ത ജില്ലയിലെ ഭിൽഡിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം മൂലം കർഷകർക്ക് വളവും ജനങ്ങൾക്ക് പാചകവാതകവും ലഭിക്കില്ലെന്ന് ചിലർ പ്രചരിപ്പിച്ചത് രാജ്യത്തിന് ദുഷ്പേരുണ്ടാക്കാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും കോൺഗ്രസ് അധ്യക്ഷൻ [&Read More