‘അവരുടെ വോട്ടുകൊണ്ടാണ് മോഹൻ ജി മുഖ്യമന്ത്രിയായത്’; ആദിവാസി വീടുകൾ തകർത്തതിൽ ബിജെപി സർക്കാരിനെതിരെ
ന്യൂഡൽഹി: മധ്യപ്രദേശിലെ സീഹോർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആദിവാസി കുടുംബങ്ങളുടെ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് ചെയ്തവരെ എന്തിനാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് ആരോപിച്ച ചൗഹാൻ, ഇവരുടെ വോട്ട് കൊണ്ടാണ് തങ്ങൾ ജയിക്കുന്നതെന്നും ഇവരുടെ വോട്ട് കൊണ്ടാണ് മോഹൻ ജി മുഖ്യമന്ത്രിയായതെന്നും തുറന്നടിച്ചു. ഇത് തന്നെ [&Read More