02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Mosque Demolition

Main story

‘കോടതികൾക്ക് പകരം ബുൾഡോസറുകൾ വിധി നടപ്പിലാക്കിയാൽ നിയമസംവിധാനം എന്തിന്?’ മതസ്ഥാപനങ്ങൾ പൊളിക്കുന്നതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി

ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും പൊളിച്ചുനീക്കുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ രംഗത്ത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പള്ളികൾ, മദ്രസകൾ, ദർഗകൾ എന്നിവ ലക്ഷ്യമിട്ട് തുടരുന്ന പൊളിക്കൽ നടപടികളെ സംഘടനകൾ കടുത്ത ഭാഷയിൽ അപലപിച്ചു. ഇത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എന്നീ സംഘടനകളുടെ സംയുക്ത തീരുമാനം. രാജ്യത്ത് [&Read More

India

മുൻകൂർ നോട്ടീസില്ലാതെ ഇടിച്ചുനിരത്തൽ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 45 ദിവസത്തിനിടെ പൊളിച്ചുമാറ്റിയത് 23

ന്യൂഡൽഹി: ആയിരം വർഷം മുതൽ രണ്ട് നൂറ്റാണ്ടുവരെ പഴക്കമുള്ള മുസ്‌ലിം പള്ളികൾ, ദർഗകൾ, മദ്റസകൾ ഉൾപ്പെടെ മൊത്തം 23 മുസ്‌ലിം മത സ്ഥാപനങ്ങൾ കഴിഞ്ഞ 45 ദിവസത്തിനിടെ ഇന്ത്യയിൽ അധികൃതർ തകർത്തു. അനധികൃത നിർമാണം ആരോപിച്ചാണ് ഇവയിലേറെയും ‘ബുൾഡോസർ രാജി’ന് വിധേയമാക്കിയത്. സംഭൽ, വാരാണസി, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിൽ ഈയിടെ നടന്ന വൻ പൊളിച്ചുമാറ്റൽ നടപടിക്ക് പിന്നാലെ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുകൊണ്ടുവന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈയിടെയായി നടന്ന പള്ളി, മദ്റസ ധ്വംസനങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് [&Read More

India

ക്ഷേത്രങ്ങളും മസ്ജിദുമടക്കം അഞ്ച് ആരാധനാലയങ്ങൾ പൊളിക്കാൻ ഉത്തരവ്; ജയ്പൂരിൽ അതീവ ജാഗ്രത, ഇന്റർനെറ്റ്

ജയ്പൂർ: ജയ്പൂരിലെ ജഗത്പുര മേഖലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശവും കനത്ത സുരക്ഷയും ഏർപ്പെടുത്തി. ജയ്‌പൂർ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ നന്ദപുരി റോഡ് വികസിപ്പിക്കുന്നതിനായി റോഡിൻ്റെ അതിർത്തിയിൽ അനധികൃതമായി നിർമിച്ച അഞ്ച് ആരാധനാലയങ്ങളാണ് അധികൃതർ പൊളിച്ചുമാറ്റുന്നത്. ഒരു പള്ളി, രണ്ട് ക്ഷേത്രങ്ങൾ, ഒരു സത്സങ് ഹാൾ, ഒരു മസാർ എന്നിവയാണ് ഈ നടപടിയിലൂടെ നീക്കം ചെയ്യുന്നത്. സംഘർഷാവസ്ഥ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമായി വലിയ തോതിലുള്ള മുൻകരുതലുകളാണ് മേഖലയിൽ സ്വീകരിച്ചിരിക്കുന്നത്. നടപടികളുടെ [&Read More