‘ക്ഷണം സ്വീകരിച്ചിട്ടില്ല, നൽസാർ ബിരുദദാന ചടങ്ങിൽ പങ്കെടുക്കില്ല’; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ നിലപാട്
ന്യൂഡൽഹി: ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്‌സിറ്റിയിലെ 2026 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ചടങ്ങിലേക്ക് ലഭിച്ച ക്ഷണം സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം, വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ജോധ്‌പൂരിൽ ദേശീയ നിയമ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബറിലോ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചതായി നാൽസാർ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, [&Read More