ന്യൂഡൽഹി: ഭരണവീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ രാഷ്ട്രീയ ലേബലുകൾ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സിൻ്റെ (എസ്ആർസിസി) ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് എക്‌സിലൂടെ ഖാർഗെയുടെ രൂക്ഷവിമർശനം. സർക്കാർ പദ്ധതികളെ എതിർക്കുന്നവരെ പ്രസംഗത്തിൽ ‘നരാസ് ഫുഫാസ്’ (ആംഗ്രി അങ്കിൾസ്) എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, യുവജനക്ഷേമം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ട വേദിയെ മോദി രാഷ്ട്രീയ [&Read More